അംബാനിയുടെ വീടിന് ബോംബ് ഭീഷണി; മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വിനായക് ഷിന്‍ഡെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും പരോള്‍ ദുരുപയോഗം ചെയ്തെന്നും കോടതി

 


മുംബൈ: (www.kvartha.com 27.03.2022) വ്യവസായി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് സമീപം ബോംബ് സ്ഥാപിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ മുന്‍ പൊലീസുകാരന്‍ വിനായക് ഷിന്‍ഡെയ്ക്ക് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതി ശനിയാഴ്ച കണ്ടെത്തി. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ തനിക്ക് ലഭിച്ച പരോള്‍ വിനായക് ഷിന്‍ഡെ ബോധപൂര്‍വം ദുരുപയോഗം ചെയ്തെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ഷിന്‍ഡെയുടെ ജാമ്യം നിഷേധിക്കുന്നതിനിടെയാണ് ജഡ്ജി എ ടി വാങ്കഡെ ഈ നിരീക്ഷണം നടത്തിയത്. ഇതിന്റെ വിശദമായ ഉത്തരവ് ശനിയാഴ്ചയാണ് പുറത്തുവന്നത്. ലഖന്‍ ഭയ്യ എന്ന രാംനാരായണ ഗുപ്തയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു ഷിന്‍ഡെ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആന്റിലിയയ്ക്ക് സമീപം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സമയത്ത് ഷിന്‍ഡെ പരോളില്‍ പുറത്തിറങ്ങിയിരുന്നു.

അംബാനിയുടെ വീടിന് ബോംബ് ഭീഷണി; മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വിനായക് ഷിന്‍ഡെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും പരോള്‍ ദുരുപയോഗം ചെയ്തെന്നും കോടതി

2021 ഫെബ്രുവരി 25നാണ് സൗത് മുംബൈയിലെ കാര്‍മൈകല്‍ റോഡില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ താനെ ജില്ലയില്‍ വാഹന ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. ആ കേസ് മഹാരാഷ്ട്ര എടിഎസ് അന്വേഷിക്കുകയാണ്.

Keywords:  Mumbai, News, National, Mukesh Ambani, House, Bomb Threat, Police, Court, Crime, Case,Antilia bomb scare: Ex-cop Vinayak Shinde took part in conspiracy, misused parole, says court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia