Arrest | പാപ്പിനിശ്ശേരിയിൽ കഞ്ചാവ് വേട്ട: ബംഗാൾ സ്വദേശി അറസ്റ്റിൽ
● ബംഗാൾ സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു.
● എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വളപട്ടണം: (KVARTHA) പാപ്പിനിശ്ശേരിയിൽ വൻ അളവിൽ കഞ്ചാവുമായി ഒരു ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. വേളാപുരം മാങ്കടവ് പറശ്ശിനി റോഡിലെ ദുബൈ കടവ് എന്ന സ്ഥലത്തുവെച്ച് നടത്തിയ അന്വേഷണത്തിൽ 1.370 കിലോഗ്രാം കഞ്ചാവും കണ്ടെത്തി.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻഡിനാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഷൈഖ് റഹീം (35) എന്നയാളെ രഹസ്യവിവരം ലഭിച്ചതനുസരിച്ചുള്ള റെയ്ഡിൽ അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. സി ഷിബു, ആർ.പി അബ്ദുൾ നാസർ, പി.കെ അനിൽകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി ഖാലിദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി ഷാൻ, പി ടി കെ.ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആർ കെ ഷബ്ന എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
#Kerala #drugseizure #cannabis #arrest #smuggling #lawenforcement #excise #Pappinisseri #Bengal