Arrested | 14 വയസുള്ള വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; 'സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു'; നഴ്‌സ് അറസ്റ്റില്‍
May 22, 2023, 10:10 IST
തിരുവനന്തപുരം: (www.kvartha.com) ആറ്റിങ്ങലില്‍ 14 വയസുള്ള വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നഴ്‌സ് അറസ്റ്റില്‍. വര്‍ക്കലയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ശരത് ആണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: മെയ് 12ന് ഉച്ചയ്ക്ക് 12.30 മണിയോടെ സ്‌കൂളില്‍ നിന്നും യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ശരത് ബൈകില്‍ നിര്‍ബന്ധിച്ച് കയറ്റി. തുടര്‍ന്ന് പൊയ്കമുക്കിലുള്ള പാറക്കുളത്തില്‍ എത്തിച്ച് പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി വീട്ടില്‍ അറിയിച്ചതോടെയാണ് വിവരം പുറത്തുവന്നത്.
തുടര്‍ന്ന് അച്ഛനൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Thiruvananthapuram, News, Kerala, Minor, Student, Molestation, Arrest, Arrested, Thiruvananthapuram: Minor Student molested by nurse, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.