Arrested | 'ആഡംബര ജീവിതത്തിനായി ഹോബിയാക്കിയത് മോഷണം; പേരിലുള്ളത് 500 കവര്‍ചാ കേസുകള്‍; സാക്ഷി പറയുന്നവരെ ഭീഷണിപ്പെടുത്തും; ആരും അടുത്ത് വരാതിരിക്കാന്‍ വീടിനു ചുറ്റും നായ്ക്കളെ അഴിച്ചുവിടും'; കുപ്രസിദ്ധ കുറ്റവാളി ഒടുവില്‍ അറസ്റ്റില്‍
Oct 28, 2022, 19:29 IST
ഇടുക്കി: (www.kvartha.com) ആഡംബര ജീവിതത്തിനായി മോഷണം ഹോബിയാക്കി മാറ്റിയ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്ഐ എന്ന കാമാക്ഷി വലിയ പറമ്പില്‍ ബിജു (46) അറസ്റ്റില്‍. 500 ഓളം മോഷണക്കേസുകളില്‍ പ്രതിയായ ബിജു കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇടുക്കി ജില്ലയിലെ മുരിക്കാശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്ന് അഞ്ചോളം ബുള്ളറ്റ് ബൈകുകള്‍ മോഷ്ടിച്ചു കടത്തിയതായി പൊലീസ് പറഞ്ഞു
പൊലീസ് പറയുന്നത്:
'മോഷ്ടിച്ച രണ്ട് ബുള്ളറ്റുകള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ വഴിയില്‍ ഉപേക്ഷിച്ചു കടന്നിട്ടുണ്ട്. മോഷ്ടിച്ച ബുള്ളറ്റുകള്‍ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്പന നടത്തുന്നതാണ് രീതി. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് നൂറോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ബിജുവാണ് മോഷണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
കുപ്രസിദ്ധ കുറ്റവാളിയായ ബിജുവിനെതിരെ സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളില്‍ ഭവന വേദനം, വാഹന മോഷണം തുടങ്ങി നിരവധി കേസുകളുണ്ട്. പലകേസുകളിലായി 15 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്.നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച കേസിലും പൊലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും ഇയാള്‍ പ്രതിയാണ്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാല്‍ പൊലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ്.
വീടിനു ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിട്ടുള്ളതിനാല്‍ ഇവിടേക്ക് നാട്ടുകാരോ അയല്‍വാസികളോ പോലും എത്താറില്ലായിരുന്നു. ഇയാളെ ഭയമായതിനാല്‍ നാട്ടില്‍ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു കൈമാറാന്‍ തയാറല്ലായിരുന്നു. ആരെങ്കിലും ഇയാള്‍ക്കെതിരെ സാക്ഷി പറയുകയോ, വിവരങ്ങള്‍ കൈമാറുകയോ ചെയ്താല്‍ അവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ഇടുക്കി ജില്ലയില്‍ ഉള്‍പെടെ വിവിധ ജില്ലകളില്‍ വിവിധ കോടതികളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
അടുത്തിടെ തമിഴ്നാട്ടുകാരായ കൊടും കുറ്റവാളികളെ കേരളത്തിലെത്തിച്ച് സമീപപ്രദേശങ്ങളിലെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും, ബാങ്കുകളിലും കവര്‍ച നടത്തുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി വാഹനം വിലയ്ക്കെടുത്ത് പദ്ധതി തയ്യാറാക്കി വരുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. മോഷണ ശേഷം അടുത്തിടെ വാങ്ങിയ സ്ഥലത്തിന്റെ പണം കൊടുത്തു തീര്‍ക്കാനായിരുന്നു ആലോചന. ഇയാളുടെ മകനും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്'.

Keywords: Latest-News, Kerala, Idukki, Crime, Criminal-Participate, Criminal Case, Arrested, Police, Robbery, Theft, Notorious criminal arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.