ഗര്‍ഭിണിയായ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസ്; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 



ദിസ്പൂര്‍: (www.kvartha.com 14.03.2022) അസമില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. ദിബ്രുഗഢ് ജില്ലയിലെ സദര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ബികി ഛേത്യ ആണ് പിടിയിലായത്. നാല് മാസം ഗര്‍ഭിണിയായിരുന്ന ജയശ്രീയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ചയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്ന സൗന്ദര്യ പിണക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരുംകൊല ചെയ്യുന്ന സമയത്ത് പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നു. വഴക്കുകള്‍ക്കിടയില്‍ തന്റെ പക്കല്‍ ഉണ്ടായിരുന്ന സര്‍വീസ് തോക്ക് ഉപയോഗിച്ച് ബികി ഭാര്യയെ വെടിവയ്ക്കുകയായിരുന്നു.

ഗര്‍ഭിണിയായ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസ്;  പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ ജയശ്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പാണ് ബികി ഛേത്യ ജയശ്രീയെ വിവാഹം ചെയ്തത്.  സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അസം പൊലീസ് അറിയിച്ചു.

പൊലീസ് കോണ്‍സ്റ്റബിളിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍  പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

Keywords:  News, National, India, Assam, Crime, Killed, Police, Police men, Arrested, Pregnant Woman, Wife, Husband, Assam Cop Kills Pregnant Wife With Service Revolver, Arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia