Verdict | ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: പ്രതികൾക്ക് 50, 40 വർഷം തടവ്
പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾജോസ് ഹാജരായി.
കണ്ണൂർ: (KVARTHA) ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർക്ക് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ശക്തമായ ശിക്ഷ വിധിച്ചു. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ റിജോ (40) യ്ക്ക് 50 വർഷവും രണ്ടര ലക്ഷം രൂപ പിഴയും, ജിതിൻ ജോയ് (31) ക്ക് 40 വർഷവും തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷാണ് വിധി പ്രസ്താവിച്ചത്. ആലക്കോട് സി.ഐ കെ.ജെ വിനോയ്, എസ്.ഐ നിബിൻ ജോയ് എന്നിവരാണ് പ്രതികളെ പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഡി.വൈ എസ്പി ടി.കെ രത്നകുമാർ ആണ് കേസ് അന്വേഷിച്ച് അറസ്റ്റ് രേഖപെടുത്തിയതും കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾജോസ് ഹാജരായി.
#POCSOVerdict #KannurCase #KeralaCrime #SexualAssault #CourtVerdict #KeralaNews