Investigation | ടിപര്‍ ലോറി ഉപയോഗിച്ച് പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ 3 പ്രതികള്‍ വിദേശത്തേക്ക് മുങ്ങിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

 


കണ്ണൂര്‍: (www.kvartha.com) മണല്‍ കടത്തുന്നതിനിടെ പഴയങ്ങാടി സ്റ്റേഷനിലെ പൊലീസുകാരെ മണല്‍ലോറി കൊണ്ട് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്ന് വിവരം ലഭിച്ചതായി പൊലീസ്. രാത്രികാല പട്രോളിങിനിറങ്ങിയ എഎസ്ഐ ഉള്‍പെടെയുളള മൂന്ന് പൊലീസുകാര്‍ക്ക് നേരെ അതിക്രമം നടത്തിയെന്നാണ് കേസ്. പ്രധാനപ്രതികളായ മൂന്നുപേർ ബെംഗ്ളുറു വഴി വിദേശത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് കണ്ടെത്തൽ.

Investigation | ടിപര്‍ ലോറി ഉപയോഗിച്ച് പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ 3 പ്രതികള്‍ വിദേശത്തേക്ക് മുങ്ങിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

പൊലീസ് വാഹനത്തെ ഇടിച്ച ടിപര്‍ലോറി തളിപ്പറമ്പിനടുത്തുളള പ്രദേശത്ത് ഒളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോൾ എസ്‌കോര്‍ട് പോയെന്ന കുറ്റത്തിൽ ബോലോറ ജീപ് പൊലീസ് മാട്ടൂലില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ഇതേ വാഹനത്തിലാണ് പ്രതികള്‍ ബെംഗ്‌ളൂറിലേക്ക് പോയതെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തില്‍ എട്ടുപ്രതികളുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതില്‍ അറസ്റ്റിലായ മുംതസീര്‍ (29), മുഹമ്മദ് റസല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ വിഷയത്തില്‍ ഇടപെടുകയും പ്രതികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Keywords: News, Kerala, Kannur, Assault, Police, Accuse, Investigation, Case, Remand, Police Station, Vehicle,   Assault against police: Accuses gone abroad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia