പഞ്ചായത്ത് തലവന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ദലിത് യുവാക്കളെ മര്‍ദിച്ചെന്ന കേസിൽ സ്ഥാനാർഥി അറസ്റ്റിൽ; നിലത്ത് തുപ്പാനും നക്കാനും നിർബന്ധിച്ചെന്ന് ആരോപണം; വീഡിയോ ദൃശ്യങ്ങൾ വൈറൽ
Dec 13, 2021, 14:11 IST
ഔറംഗബാദ്: (www.kvartha.com 13.12.2021) പഞ്ചായത്ത് തലവന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് സ്ഥാനാർഥി ദലിത് യുവാക്കളെ മര്‍ദിച്ചതായി പരാതി. വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സ്ഥാനാർഥിയായിരുന്ന ബൽവന്ത് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം നടന്നത്.
ബൽവന്ത് സിംഗ്, തന്റെ തോൽവിക്ക് ദലിത് സമുദായത്തെ കുറ്റപ്പെടുത്തുകയും തനിക്ക് വോട് ചെയ്തില്ലെന്ന് ആരോപിച്ച് രണ്ട് പേരെ മർദിക്കുകയും ആയിരുന്നുവെന്നാണ് പറയുന്നത്. രണ്ട് വോടർമാർക്കും താൻ പണം നൽകിയെന്നും എന്നാൽ തനിക്ക് വോട് ചെയ്തിട്ടില്ലെന്നും ബൽവന്ത് വീഡിയോയിൽ പരാമർശിക്കുന്നത് കേൾക്കാം.
യുവാക്കളിലൊരാളെ മർദിക്കുന്നതും നിലത്ത് തുപ്പാനും നക്കാനും നിർബന്ധിക്കുന്നതും കഴുത്തിൽ പിടിച്ച് നിലത്തിട്ട് ബലമായി കിടത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇരുവരും മദ്യപിച്ച് ശല്യം സൃഷ്ടിക്കുകയായിരുന്നുവെന്ന് ബൽവന്ത് ആരോപിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് കാന്തേഷ് കുമാർ മിശ്രയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് ബൽവന്തിനെ അറസ്റ്റ് ചെയ്തത്. സംഭവം അന്വേഷിച്ചുവരികയാണെന്നും മിശ്ര പറഞ്ഞു.

Keywords: News, Bihar, Crime, Arrest, Top-Headlines, Election, Trending, Case, Video, Attack, Assault case; man arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.