Investigation | യുവതിക്ക് വെട്ടേറ്റ സംഭവം; പ്രതിക്കായി അന്വേഷണം ശക്തമാക്കി
Dec 17, 2022, 20:40 IST
കണ്ണൂര്‍: (www.kvartha.com) മട്ടന്നൂര്‍ നഗരസഭയിലെ ചാവശേരി പറമ്പില്‍ യുവതിക്ക് വെട്ടേറ്റസംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗുരുതരമായി പരുക്കേറ്റ ചാവശേരി പറമ്പ് ബംഗ്ലാവിന് സമീപത്തെ ടി എന്‍ മൈമൂന (47) കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് യുവതിയുടെ വീടിന് സമീപത്തെ റോഡില്‍വെച്ചായിരുന്നു സംഭവം.
ബന്ധുവിനെ വാഹനം കയറ്റിവിടാന്‍ റോഡിലെത്തിയ മൈമൂന തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ അയല്‍വാസി കത്തി ഉപയോഗിച്ചു കഴുത്തിന് വെട്ടിയെന്നാണ് പരാതി. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് മൈമൂനയെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചത്.
വീട്ടുമുറ്റത്ത് നിന്നും വസ്ത്രങ്ങള്‍ അലക്കിയ വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെ കുറിച്ചു മൈമൂന അയല്വാസിയോട് ചോദിച്ചതായും ഇതിനു ശേഷമാണ് കത്തിയുമായെത്തി വെട്ടിയതെന്നുമാണ് പറയുന്നത്. ഇയാളുടെ വീടിന് സമീപത്തെ കൂടി നിരവധി വീടുകളിലേക്ക് റോഡുനിര്‍മിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
അടുത്ത ദിവസം മൈമൂന വിദേശത്തുള്ള ബന്ധുവിനടുത്തേക്ക് പോകാനിരിക്കെയാണ് വെട്ടേറ്റത്. കൂത്തുപറമ്പ് എസിപി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്. കണ്ണൂര്‍ ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Investigates, Assault, Crime, Assault case; Police searching for accused.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.