സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റിൽ

 


മലപ്പുറം: (www.kvartha.com 06.02.2022) സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റിൽ. പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഫൽ (32) ആണ് അറസ്റ്റിലായത്. യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
        
സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റിൽ

ഒന്നര വർഷം മുമ്പ് പൊന്നാനി താലൂകിലെ സ്‌കൂൾ കലോത്സവത്തിനിടെ മുഖം കഴുകാനാനെത്തിയ പെൺകുട്ടിയെ കുളിമുറിയിൽ ഒളിഞ്ഞിരുന്ന നൗഫൽ ബലാത്കാരമായി പിടിച്ചുവെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ യുവാവ് ഇവ അടുത്തിടെ വിദ്യാർഥിനിക്ക് അയച്ചുനൽകിയതായും പറയുന്നു. ഇതോടെ മാനസികമായി തകർന്ന കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗൻസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡിപ്പിച്ചെന്ന കാര്യം പറഞ്ഞത്.

തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു. യുവാവ് ലഹരിക്കടിമയാണെന്നും ഇയാളുടെ സഹോദരൻ ലഹരി ഉപയോഗം മൂലമാണ് മരണപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിലും ഇയാൾ ഉൾപെട്ടിട്ടുള്ളതായും ഇത്തരം സംഘങ്ങളുമായി നൗഫലിന് ബന്ധമുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Keywords:  News, Kerala, Malappuram, Top-Headlines, Trending, Assault, Arrest, School, Kerala school Kalolsavam, Case, Police, Crime, Assault case; Young man arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia