Crime | തമിഴ് സ്ത്രീയുടെ എടിഎം കാർഡ് തട്ടിയ കേസിൽ വിമുക്തഭടൻ അറസ്റ്റിൽ
● മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണൻ (58) ആണ് പിടിയിലായത്.
● നഗരത്തിൽ ആക്രി പൊറുക്കി ജീവിച്ചു വരികയായിരുന്നു പരാതിക്കാരി.
● ഒരേ പോലുള്ള കാർഡുകൾ മാറ്റി എടുത്താണ് പ്രതി പണം തട്ടിയത്.
കണ്ണൂർ: (KVARTHA) നഗരത്തിൽ തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയുടെ എടിഎം കാർഡ് തന്ത്രപൂർവ്വം കൈക്കലാക്കി പണം തട്ടിയ കേസിൽ ഒരു വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു.
മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണൻ (58) ആണ് പിടിയിലായത്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സേലം വില്ലുപുരം സ്വദേശിനിയായ അമ്മക്കണ്ണിൻ്റെ എടിഎം കാർഡ് തന്ത്രപൂർവ്വം കൈക്കലാക്കിയാണ് ഇയാൾ 60,000 രൂപ തട്ടിയെടുത്തത്. എടിഎം കാർഡ് ഉപയോഗിക്കാനറിയാതെ അമ്മക്കണ്ണ് കൗണ്ടറിന് മുൻപിൽ വിഷമിച്ചു നിൽക്കുമ്പോൾ പണം പിൻവലിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കാർഡ് തന്ത്രപൂർവ്വം കൃഷ്ണൻ കൈക്കലാക്കുകയായിരുന്നു. നഗരത്തിൽ ആക്രി പൊറുക്കി ജീവിച്ചു വരികയായിരുന്നു പരാതിക്കാരി. ഇവരാണ് അതിക്രൂരമായി കബളിപ്പിക്കപ്പെട്ടത്. കേരള മക്കൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും കൂലിപ്പണി എടുത്ത് സമ്പാദിച്ച പണമാണ് പ്രതി തട്ടിയെടുത്തതെന്നും പരാതിക്കാരി പറയുന്നു.
ക്രിസ്മസ് ദിനത്തിൽ കണ്ണൂർ പ്ളാസയിലെ എസ്ബിഐ എടിഎമ്മിലെത്തിയ സേലം സ്വദേശി അമ്മക്കണ്ണിനെയാണ് കൃഷ്ണൻ കബളിപ്പിച്ചതെന്നാണ് കേസ്. ഒരേ പോലുള്ള കാർഡുകൾ മാറ്റി എടുത്താണ് പ്രതി പണം തട്ടിയത്. കണ്ണൂർ നഗരത്തിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വരുന്ന സ്ത്രീയാണ് അമ്മക്കണ്ണ്. ഇവരുടെ ഭർത്താവിൻ്റെ പേരിലുള്ളതാണ് എടിഎം കാർഡ്. അത്യാവശ്യകാര്യങ്ങൾക്കായി ചെറിയ തുക പിൻവലിക്കാനെത്തിയ സ്ത്രീയാണ് തട്ടിപ്പിനിരയായത്. കൃഷ്ണനെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സി.സി.ടി.വി ക്യാമറ ദൃശ്യത്തിലൂടെയാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്.ബി.ഐയുടെ എ.ടി.എം കാർഡിലെ പിൻനമ്പർ കൈക്കലാക്കിയതിനു ശേഷം സമാനമായ മറ്റൊരു കാർഡ് നൽകിയാണ് കൃഷ്ണൻ തട്ടിപ്പ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
#ATMTheft, #Kannur, #CrimeNews, #Fraud, #TamilWoman, #ExSoldierArrested