ചെന്നിത്തലയോട് കെ സി ജോസഫിനെ കാണാനില്ലെന്ന് ചാനല്‍ പരിപാടിക്കിടെ പരാതിപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് എറിഞ്ഞുതകര്‍ത്തു
May 6, 2020, 17:48 IST
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ 'പ്രതിപക്ഷ നേതാവിനോട് ചോദിക്കാം' എന്ന പരിപാടിയില്‍ ഇരിക്കൂര്‍ എംഎല്‍എ കെ സി ജോസഫിനെ മണ്ഡലത്തില്‍ കാണാനെ ഇല്ല എന്ന് മാര്‍ട്ടിന്‍ പരാതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വലിയ ഭീഷണിയാണ് മാര്‍ട്ടിന് നേരെ ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന ആക്രമണവും.
ആക്രമണത്തില്‍ വീടിന്റെ രണ്ടാം നിലയിലെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബഹളം കേട്ട് കുടുംബാംഗങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമി സംഘം വന്ന വാഹനത്തില്‍ രക്ഷപ്പെട്ടു. മാര്‍ട്ടിന്റെ പരാതിയില്‍ കുടിയാന്‍മല പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ വീടാക്രമിച്ചത് തന്നെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും തനിക്കെതിരെയുള്ള നീക്കത്തിനു പിന്നില്‍ ചില സംഘങ്ങളാണെന്നും കെ സി ജോസഫ് ആരോപിച്ചു.
Keywords: Kannur, News, Kerala, attack, Crime, House, Congress, Complaint, Channel, K C Joseph, Attack against congress worker's house in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.