Hospitalized | ശോഭായാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവര്‍ത്തകന് നേരെ ആക്രമണം; പരുക്കേറ്റ യുവാവ് ആശുപത്രിയില്‍
കണ്ണൂര്‍: (KVARTHA) കീച്ചേരിയില്‍ ശോഭായാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവര്‍ത്തകന് (BJP Worker) നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം യുവാവിനെ മര്‍ദിച്ചതായി (Attack) പരാതി. സംഭവത്തില്‍ കല്യാശ്ശേരി സെന്‍ട്രലിലെ ബിജെപി പ്രവര്‍ത്തകന്‍ പി സി ബാബുവിന് (PC Babu-40) പരുക്കേറ്റു്.
ഇന്നലെ രാത്രി 8ന് ബാബുവിന്റെ വീടിനടുത്തായിരുന്നു സംഭവം. തലയ്ക്കും കൈകള്‍ക്കും ഗുരുതര പരുക്കേറ്റ ബാബുവിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിസംഘം ഇരുമ്പുവടികളും വാളുകളും കൊണ്ട് ആക്രമിച്ചെന്നാണ് പരാതി.
ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ബാബുവിന് നേരെ ആക്രമണം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ ഡിവൈഎഫ്ഐയും സിപിഎമ്മും ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവത്തില്‍ കണ്ണപുരം പൊലീസ് അന്വേഷണം തുടങ്ങി.
#BJPWorker, #KannurAttack, #PoliticalViolence, #KeralaNews, #Shobhayatra, #DYFI, #CPM