Attacked | തിരുവനന്തപുരത്ത് സാക്ഷി പറയാനെത്തിയ ആള്‍ക്ക് കോടതി വളപ്പില്‍ കുത്തേറ്റു; പ്രതി അറസ്റ്റില്‍
Aug 21, 2023, 14:42 IST
തിരുവനന്തപുരം: (www.kvartha.com) സാക്ഷി പറയാനെത്തിയ ആള്‍ക്ക് കോടതി വളപ്പില്‍ കുത്തേറ്റു. വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
സന്ദീപിനെ ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പുറകുവശത്താണ് കുത്തിയതെന്നും ആറ് തുന്നലിടേണ്ടിവന്നുവെന്നും ആശുപത്രിയില്‍നിന്നും അറിയിച്ചു. മഹസര്‍ സാക്ഷിയായ സന്ദീപ് എറണാകുളത്തുനിന്നാണ് സാക്ഷി പറയാനെത്തിയത്.
ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതി (പതിനൊന്ന്) കേസ് പരിഗണിക്കുമ്പോള്‍ സാക്ഷി പറയാനെത്തിയ സന്ദീപിന് കോടതി വളപ്പില്‍വെച്ച് കുത്തേല്‍ക്കുകയായിരുന്നു. 2014ല്‍ പേരൂര്‍ക്കട പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വിമല്‍. വിമലും മറ്റൊരു പ്രതിയായ ജോസും ജാമ്യത്തിലായിരുന്നു. പൊലീസെത്തി വിമലിനെ അറസ്റ്റ് ചെയ്തു.
Keywords: News, Kerala, Kerala-News, Crime, Crime-News, Police-News, Thiruvananthapuram, Culprit, Attacked, Witness, Court, Thiruvananthapuram: Culprit Attacked Witness at Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.