Arrested | 'വീട്ടിൽ കയറി മോഷണശ്രമം, എതിർത്തപ്പോൾ അക്രമിച്ചു'; 2 പേർ അറസ്റ്റിൽ; പിടിയിലായത് യുവാവും ഭാര്യാപിതാവും

 
attempt to theft and assault 2 people arrested
attempt to theft and assault 2 people arrested


ഈ മാസം 16 ന് പുലർച്ചെ ചാലാട് അമ്പലത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം

കണ്ണൂർ: (KVARTHA) നഗരത്തിനടുത്തെ ചാലാട് കവർച്ചക്കെത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ടുവെന്ന കേസിൽ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി വി സൂര്യൻ (42), ഭാര്യ പിതാവ് ആനന്ദൻ (55) എന്നിവരാണ് പിടിയിലായത്. 

ഈ മാസം 16 ന് പുലർച്ചെയാണ് ചാലാട് അമ്പലത്തിന് സമീപത്തെ കെ വി കിഷോറിൻ്റെ വീട്ടിൽ പ്രതികൾ കവർച്ചക്ക് എത്തിയത്. കിഷോറിന്റെ ഭാര്യ ലിനിയും മകൻ അഖിനും ചെറുത്തപ്പോൾ പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്.

കണ്ണൂർ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ടോമി ജെ മറ്റം, എസ് ഐമാരായ സവ്യസാചി, പി പി ഷമീൽ, എം അജയൻ, എസ്സിപിഒമാരായ നാസർ, ഷൈജു, റമീസ്, സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ണൂർ ടൗൺ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia