കവര്‍ച ചെയ്യാനെത്തിയയാളെ കൊലപ്പെടുത്തി, മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ചത് 15 വര്‍ഷം; 70ഓളം എയര്‍ഫ്രഷ്‌നറിന്റെ കുപ്പികളും കണ്ടെടുത്തു

 


സിഡ്‌നി: (www.kvartha.com 20.05.2021) കവര്‍ച ചെയ്യാനെത്തിയയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ചത് 15 വര്‍ഷം. ആസ്‌ട്രേലിയയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ റിപോര്‍ടുകള്‍ ഇപ്പോഴാണ് പുറത്തുവന്നത്. മൃതദേഹത്തിന്റെ മണം പുറത്തുവരാതിരിക്കാന്‍ ഉപയോഗിച്ചത് 70ഓളം എയര്‍ ഫ്രഷ്‌നറുകള്‍.

സിഡ്‌നി സ്വദേശിയായ ബ്രൂസ് റോബര്‍ട്ടിന്റെ വീട്ടിലെത്തിയ കവര്‍ചക്കാരനായ ഷെയ്ന്‍ സ്‌നെല്‍മാനാണ് കൊല്ലപ്പെട്ടത്. 2002ല്‍ വീട്ടില്‍ കവര്‍ച്ചെത്തിയ സ്‌നെല്‍മാനെ റോബര്‍ട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിക്കുകയും ചെയ്തു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് 2017ല്‍ റോബര്‍ട്ട് മരണപ്പെട്ടു.

കവര്‍ച ചെയ്യാനെത്തിയയാളെ കൊലപ്പെടുത്തി, മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ചത് 15 വര്‍ഷം; 70ഓളം എയര്‍ഫ്രഷ്‌നറിന്റെ കുപ്പികളും കണ്ടെടുത്തു

2018ല്‍ വീട് ശുചിയാക്കുന്നതിനിടെയാണ് സ്‌നെല്‍മാന്റെ മൃതദേഹം കണ്ടെത്തുന്നത്. മാലിന്യകൂമ്പാരങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ചുറ്റും 70ഓളം എയര്‍ഫ്രഷ്‌നറിന്റെ കുപ്പികളും കണ്ടെടുത്തതായി കോടതിയെ അറിയിച്ചു.

Keywords:  News, World, House, Sidney, Dead Body, Court, Killed, Crime, Australian 'killed intruder and lived with body for 15 years'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia