ഗള്‍ഫ് മലയാളിയുടെ മരണം കൊലപാതകം തന്നെ: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Feb 4, 2020, 10:27 IST
കണ്ണൂര്‍: (www.kvartha.com 04.02.2020) കൂത്തുപറമ്പ് നഗരസഭയ്ക്കടുത്ത് മാലൂര്‍ കുണ്ടേരി പൊയില്‍ കരിവെള്ളൂരില്‍ ആള് പാര്‍പ്പില്ലാത്ത വീട്ടില്‍ വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ വടക്കയില്‍ വീട്ടില്‍ മനോളി ഷിനോജിനെ (32) പൊലീസ് അറസ്റ്റു ചെയ്തു.
കൊല്ലപ്പെട്ട പുത്തിയില് വീട്ടില്‍ ദിജിലിന്റെ (32) കുടുംബ സുഹുത്തു കൂടിയാണ് ഇയാള്‍. ദിജിലിനെ ശനിയാഴ്ച രാത്രി സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ മുറ്റത്തേക്ക് വ്യാജ ഫോണ്‍ നമ്പറില്‍ വിളിച്ചു വരുത്തുകയായിരുന്നു. നേരത്തെ ദിജില്‍ നാട്ടിലെത്തിയതിനു ശേഷം വ്യക്തിപരമായ പ്രശ്നങ്ങളാല്‍ ഷിനോജും ദിജിലും തമ്മില്‍ കടുത്ത വൈരാഗ്യവും തര്‍ക്കവുമുണ്ടായിരുന്നു.
ഇതിന്റെ പക തീര്‍ക്കാനാണ് ഷിനോജ് ദിജിലിനെ വിളിച്ചുവരുത്തിയത്. വീടിന്റെ പുറകില്‍ ഒളിച്ചിരുന്ന ഷിനോജ് ദിജില്‍ എത്തിയ സമയത്ത് ചാടി വീണ് പ്ലാസ്റ്റിക് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഇതിനു ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ കിണറിന്റെ ബീമില്‍ കെട്ടി തൂക്കുകയുമായിരുന്നു.
ഈക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് മട്ടന്നൂര്‍ സി ഐ കെ രാജീവ് കുമാര്‍ അറിയിച്ചു. ദിജിലിന്റെ ശരീരത്തിലെ രക്തം പുരണ്ട മുറിവുകളും സ്ഥലത്തെ പിടിവലി നടന്ന ലക്ഷണങ്ങളുമാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ വലയിലാക്കാന്‍ പൊലീസിനെ സഹായിച്ചത്.
ദിജിലിന്റെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
Keywords: Auto driver arrested for gulf man death, Kannur, News, Local-News, Dead, Dead Body, Arrested, Crime, Criminal Case, Suicide, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.