സദാചാര പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കും

 



സ്വന്തം ലേഖകന്‍
 സദാചാര പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കും
തിരുവനന്തപുരം: സദാചാര പൊലീസുകാര്‍ക്കെതിരെ കടുത്ത നിയമ നടപടിക്ക് ശുപാര്‍ശ. കേരളത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് അക്രമം വ്യാപകമായതോടെയാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയത്.  സര്‍ക്കാരിന്റെപ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. ഇതനുസരിച്ച്, ക്രമസമാധാന ചുമതല ഏറ്റെടുത്ത് സ്വയം ശിക്ഷ നടപ്പാക്കുന്നവര്‍ക്കെതിരെ ഏഴു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വധശ്രമത്തിനു പൊലീസ് കേസെടുക്കും. ഇത്തരം സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാനും പൊലീസിന് അധികാരം നല്‍കി.

രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിലാണ് സദാചാര പൊലീസുകാരെയും ഉള്‍പ്പെടുത്തുക. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം തകര്‍ത്ത് പരസ്പരസ്പര്‍ധ വളര്‍ത്തുന്നതിനലാണ് ശിക്ഷ കടുത്തതാക്കിയത്. രാജ്യദ്രോഹ കുറ്റത്തിനു മൂന്നു മുതല്‍ അഞ്ചു വര്‍ഷംവരെ തടവുശിക്ഷയാണ് ഇന്ത്യന്‍ ശിക്ഷാനിയമം നിര്‍ദ്ദേശിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളെ സദാചാര പൊലീസ് എന്നു വിശേഷിപ്പിക്കരുതെന്നും തങ്ങള്‍ക്കിഷ്ടമുള്ള നിയമങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന പ്രവൃത്തി അഥവാ ഇന്‍ടിമിഡേറ്ററി കംപല്‍സീവ് കണ്‍ഫേമിറ്റി എന്‍ഫോഴ്‌സ്‌മെന്റ് എന്ന് വിശേഷിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്തിരുന്ന് സംസാരിക്കുകയും ഒന്നിച്ചു യാത്ര ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതു കണ്ടാല്‍ അവരെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുക, തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശിക്കുന്ന നിയമങ്ങള്‍ പാലിക്കാനും നിര്‍ബന്ധിക്കുക, പ്രത്യേകതരംവസ്ത്രധാരണരീതി അടിച്ചേല്‍പ്പിക്കുക,  തുടങ്ങിയവയെല്ലാം ിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന പ്രവൃത്തി എന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ പെടും. ഇവയെല്ലാം ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഡി ജി പി ജേക്കബ്ബ് പുന്നൂസ് വിരമിക്കുന്നതിനു തൊട്ടുമുന്‍പ് പുറപ്പെടുവിച്ച സുപ്രധാനമായ ഉത്തരവാണിതെന്ന പ്രത്യേകതയുമുണ്ട്. പൊലീസ് ആസ്ഥാനത്തെ നിയവിദഗ്ധരുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് ഉത്തരവിന്റെ കരട്‌രൂപരേഖ തയ്യാറാക്കിയത്. ഈ കരടിന് ആഭ്യന്തര വകുപ്പില്‍നിന്ന് എളുപ്പത്തില്‍ അംഗീകാരം ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊലീസ് സ്‌റ്റേഷനുകള്‍ക്കും ഉടന്‍ അയച്ചുകൊടുക്കും.

SUMMARY: Mr Jacob Punnoose, before taking the bow as the state police chief, issued a stern circular on Saturday, asking the police to encourage citizens to rise to the defence of victims of moral policing in grave situations.

KEY WORDS: Jacob Punnoose, state police chief, circular , defence of victims , moral policing , grave situations, Moral police, moral, policing, intimidatory, compulsive, conformity enforcement, Punnoose, formal complaints, effective preventive legal action,  Kerala Anti Social Activities, criminal offences , criminal provisions , criminal trespas, attempt to murder,  extortion , robbery, dacoity
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia