Obituary | 'ബാങ്ക് മാനജര്‍ ഓഫീസിനുള്ളില്‍ കീടനാശിനി കുടിച്ച് ജീവനൊടുക്കി'; കടുത്ത ജോലി സമ്മര്‍ദം നേരിട്ടിരുന്നുവെന്ന ആരോപണവുമായി കുടുംബം

 


ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിലെ കുമരം ഭീം ആസിഫബാദ് ജില്ലയില്‍ ബാങ്ക് മാനജര്‍ ബാങ്കിനുള്ളില്‍ വെച്ച് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. ജോലി സംബന്ധമായ സമ്മര്‍ദം മൂലമാണ് ജീവനൊടുക്കിയതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ വാങ്കിടി മണ്ഡല്‍ ശാഖാ മാനജര്‍ ബാനോത്ത് സുരേഷ് (35) ആണ് മരിച്ചത്. കടുത്ത ജോലി സമ്മര്‍ദം മൂലം സുരേഷിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബം പറയുന്നു.
    
Obituary | 'ബാങ്ക് മാനജര്‍ ഓഫീസിനുള്ളില്‍ കീടനാശിനി കുടിച്ച് ജീവനൊടുക്കി'; കടുത്ത ജോലി സമ്മര്‍ദം നേരിട്ടിരുന്നുവെന്ന ആരോപണവുമായി കുടുംബം

'ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വൈകുന്നേരം 7.30ഓടെ ബാങ്കിലെ തന്റെ ഓഫീസിനുള്ളില്‍ വെച്ച് സുരേഷ് കീടനാശിനി കുടിക്കുകയായിരുന്നു. തുടര്‍ന്ന് ഛര്‍ദിക്കുകയും, മറ്റ് ജീവനക്കാര്‍ അദ്ദേഹത്തെ ആസിഫബാദിലെ സര്‍കാര്‍ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ആസിഫബാദിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മാന്‍ചെരിയാലിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആരോഗ്യ നില മോശമാവാന്‍ തുടങ്ങിയപ്പോള്‍ കരീംനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്', പൊലീസ് പറഞ്ഞു.

സുരേഷിന് ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം നാല് വയസുള്ള മകനുമുണ്ട്. ജോലി സംബന്ധമായി കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും രണ്ട് പേരുടെ ജോലിയാണ് താന്‍ ഒറ്റയ്ക്ക് ചെയ്യുന്നതെന്നും സുരേഷ് തന്നോട് പറഞ്ഞിരുന്നതായി ഭാര്യ പ്രിയങ്ക വെളിപ്പെടുത്തി. സുരേഷിന്റെ പിതാവ് പരാതി നല്‍കിയത് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Keywords: Incident, Place, Asifabad, District, Telangana, Branch manager, State Bank of India, Died, Family, Alleged, Mental Problems, Intense, Work pressure, Days ago, Drinking, Inside, Office, Bank, Vomiting, Started, Employees, Government, Hospital, Colleagues, News, Malayalam News, Bank manager died inside office. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia