അടുത്തയാഴ്ച വധശിക്ഷ നടപ്പിലാക്കുന്ന യുവതിയുടെ അന്ത്യാഭിലാഷത്തിന്റെ ലിസ്റ്റ് കണ്ടാല്‍ ഞെട്ടും; ലിസ്റ്റില്‍ ബര്‍ഗര്‍ മുതല്‍ ഐസ്‌ക്രീം വരെ

 


ജോര്‍ജ്ജിയ(യുഎസ്): (www.kvartha.com 21/02/2015) അടുത്തയാഴ്ച വധശിക്ഷ നടപ്പിലാക്കുന്ന യുഎസ് യുവതിയുടെ അന്ത്യാഭിലാഷത്തിന്റെ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ജോര്‍ജ്ജിയ ജയില്‍ അധികൃതര്‍. ലെഥാല്‍ കുത്തിവെച്ചാണ് യുഎസില്‍ വധശിക്ഷ നടപ്പിലാക്കുന്നത്.

കെല്ലി റെനീ ഗിസ്സെന്‍ഡാനര്‍ (46) എന്ന യുവതിയെയാണ് ഫെബ്രുവരി 25ന് വധിക്കുന്നത്. ജയില്‍ അധികൃതര്‍ക്ക് നല്‍കിയ അന്ത്യ അത്താഴ ലിസ്റ്റില്‍ ചീസ് ബര്‍ഗര്‍ മുതല്‍ ചെറി വാനില ഐസ്‌ക്രീം വരെയുണ്ട്.

രണ്ട് ചീസ് ബര്‍ഗറുകള്‍, രണ്ട് ലാര്‍ജ് െ്രെഫസ്, ബട്ടര്‍ മില്‍ക്കും കോണ്‍ ബ്രഡ്ഡും, പോപ്പ് കോണ്‍, ലമനൈഡ്, മുട്ട പൊരിച്ചതും തക്കാളിയും കുരുമുളകും ഉള്ളിയും കാരറ്റും ചീസും കൊണ്ടുണ്ടാക്കിയ സാലഡ് എന്നിവയാണ് ലിസ്റ്റില്‍ ഉള്ളത്. കൂടാതെ ബട്ടര്‍ മില്‍ക്ക് കൊണ്ട് സാലഡ് അലങ്കരിക്കണമെന്നും കെല്ലി ആവശ്യപ്പെടുന്നു.

അടുത്തയാഴ്ച വധശിക്ഷ നടപ്പിലാക്കുന്ന യുവതിയുടെ അന്ത്യാഭിലാഷത്തിന്റെ ലിസ്റ്റ് കണ്ടാല്‍ ഞെട്ടും; ലിസ്റ്റില്‍ ബര്‍ഗര്‍ മുതല്‍ ഐസ്‌ക്രീം വരെകാമുകനുമൊത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ജോര്‍ജ്ജിയയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഏക വനിതയാണിവര്‍.

SUMMARY: A woman who is scheduled to be executed in the US has submitted a rather lengthy list for her last feast before execution. The bizarre list ranges from cheeseburgers to cherry vanilla ice cream.

Keywords: US, Execution, Bizarre List, Ice Cream, Cheese Burger,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia