Arrest | വാടക വീട്ടിൽ കഞ്ചാവ് കച്ചവടം; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ

 
14 kilograms of cannabis seized by police in Munderykadavu, Kannur.
14 kilograms of cannabis seized by police in Munderykadavu, Kannur.

Photo: Arranged

● വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
● രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടപടി.

കണ്ണൂർ: (KVARTHA) കണ്ണൂർ ജില്ലയിലെ മുണ്ടേരികടവിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ അലിമ ബീബി, ജാക്കിർ സിക്ദാർ എന്നിവരാണ് പിടിയിലായത്.

ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ദമ്പതികള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് നേരത്തെ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് കഴിഞ്ഞയാഴ്ച പൊലീസ് പരിശോധന നടത്തിയെങ്കിലും കഞ്ചാവ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശനിയാഴ്ച്ച കഞ്ചാവ് വാങ്ങാനെന്നപ്പോലെ പൊലീസ് മഫ്തിയിലെത്തിയാണ് പ്രതികളായ ദമ്പതികളെ കൈയോടെ പിടികൂടിയത്‌.

A couple from West Bengal, Alima Bibi and Jakir Sikdar, were arrested in Munderykadavu, Kannur, with 14 kilograms of cannabis. Police apprehended them at their rented residence following a tip-off about their drug peddling activities.

#Kannur, #DrugArrest, #CannabisSeizure, #CoupleArrested, #KeralaPolice, #CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia