Killed | 'കടം വാങ്ങിയ 500 രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് 40 കാരനെ അയല്‍വാസി തല്ലിക്കൊന്നു'
Mar 21, 2023, 18:03 IST
കൊല്‍കത: (www.kvartha.com) കടം വാങ്ങിയ 500 രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് 40 കാരനെ അയല്‍വാസി തല്ലിക്കൊന്നതായി പൊലീസ്. ഞായറാഴ്ച വൈകിട്ട് പശ്ചിമ ബംഗാളിലെ ഗംഗപ്രസാദ് കോളനിയിലാണ് ദാരുണസംഭവം. ബന്മലി പ്രമാണിക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ അയല്‍വാസിയായ പ്രഫുല്ല റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രഫുല്ല റോയില്‍ നിന്ന് ബന്മലി പ്രമാണിക് 500 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും പ്രമാണികിന് ഈ പണം തിരികെ കൊടുക്കാനായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇതേക്കുറിച്ച് വാക്കേറ്റവും വഴക്കുമായി.
ഞായറാഴ്ച വൈകുന്നേരമാണ് റോയ് പ്രമാണികിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചത്. വീട്ടില്‍ ഇയാളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് റോയ് ആളെ തിരക്കിയിറങ്ങി. ഈസമയം, ചായക്കടയില്‍ ഇരിക്കുകയായിരുന്ന പ്രമാണികിനോട് റോയ് പണം തിരികെ ചോദിച്ചു. എന്നാല്‍, ഇയാള്‍ക്ക് പണം തിരികെ നല്‍കാനായില്ല. തുടര്‍ന്ന് മുളവടി കൊണ്ട് പ്രമാണിക് റോയിയെ മര്‍ദിക്കാന്‍ തുടങ്ങി. മര്‍ദനത്തിനിടെ തലയ്ക്ക് അടിയേറ്റ പ്രമാണിക്ക് കുഴഞ്ഞുവീണു. അല്പസമയത്തിനുശേഷം ബോധം വീണ ഇയാള്‍ വീട്ടിലേക്ക് തിരികെനടന്നു.
എന്നാല്‍, പിറ്റേന്ന് പ്രമാണിക് രക്തം ഛര്‍ദിക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പ് മരണപ്പെടുകയായിരുന്നു. ശക്തമായ പ്രഹരമാണ് ദാരുണ മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.
Keywords: News, National, India, Kolkata, West Bengal, Killed, Crime, Accused, Police, Local-News, Arrested, Bengal man killed by neighbour after he failed to return Rs 500
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.