തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികള്‍ വീണ്ടും കേരളത്തിന് തലവേദനയാവുന്നു. നാലുവയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബംഗാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൊലീസ് പരേഡ് ഗ്രൗണ്ടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ബംഗാളിയായ തേജ (24) എന്നയാളെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പരേഡ് ഗ്രൗണ്ടിലെ പ്രദര്‍ശനമേളയിലെത്തിയ ജഗതി സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ കാറിലിരുത്തിയശേഷം സാധനം വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവം. താജ് ഹോട്ടലിനടുത്ത് കാര്‍ നിര്‍ത്തിയശേഷം സാധനം വാങ്ങാന്‍ പോയി. ഈ സമയത്ത് അതിലൂടെ വന്ന തേജ കുഞ്ഞിനെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. പലഹാരം വാങ്ങിത്തരാമെന്ന് പറഞ്ഞ് കാറില്‍നിന്നിറക്കിയപ്പോഴേക്കും രക്ഷാകര്‍ത്താക്കള്‍ എത്തി.
രക്ഷിതാക്കള്‍ ഇയാളെ ചോദ്യംചെയ്തപ്പോള്‍ നാട്ടുകാരുമെത്തി. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറി. ബാംഗാളി സ്വദേശിയായ തേജ തൈക്കാട്ടെ ഒരു ഹോട്ടലിലെ ജോലിക്കാരനാണ്.
key words: crime, arrest, police, thiruvananthapuram, bengali, keralam, kerala news, crime news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.