സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശമയച്ചതിന് പിന്നാലെ 17 കാരനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി
Mar 15, 2022, 13:53 IST
ബെംഗ്‌ളൂറു: (www.kvartha.com 15.03.2022) സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശമയച്ചതിന് പിന്നാലെ 17 കാരനെ 23-ാം നിലയില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച്ച ബെംഗ്‌ളൂറു കോണനകുണ്ടെയില്‍ ആണ് സംഭവം. കൊല്ലേഗാല്‍ സ്വദേശി അഞ്ജന്‍ ആര്‍ ആണ് മരിച്ചത്.
അഞ്ജന്‍ ത്യാഗരാജനഗറിലെ ബന്ധുവീട്ടില്‍ താമസിച്ച് പഠിച്ചു വരികയായിരുന്നു. തിങ്കളാഴ്ച ബന്ധുവീട്ടിലെത്തുകയും അത്താഴം കഴിച്ച ശേഷം പുലര്‍ചെ മൂന്ന് മണിയോടെ അഞ്ജന്‍ 23-ാം നിലയിലേക്ക് പോകുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുകളിലെത്തിയ ശേഷം ബന്ധുക്കള്‍ക്കും സൂഹൃത്തുക്കള്‍ക്കും വീഡിയോ സന്ദേശം അയക്കുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം.
ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ടത്തിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
12-ാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ആരോഗ്യപരമോ, പഠനപരമോ ആയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.