ബെംഗളൂറു പീഡനക്കേസ്: തെളിവെടുപ്പ് നടത്തുന്നതിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച് പ്രതികള്‍, വെടിവെച്ച് പിടികൂടി പൊലീസ്

 



ബെംഗളൂറു: (www.kvartha.com 29.05.2021) നാടിനെ നടുക്കിയ പീഡനക്കേസ് പ്രതികളെ വെടിവെച്ച് വീഴ്ത്തി പിടികൂടി ബെംഗളൂറു പൊലീസ്. ബലാത്സംഗ കേസില്‍ അറസ്റ്റിലായ ആറു പ്രതികളില്‍ രണ്ടു പേരെയാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കാലിന് വെടിവെച്ചിട്ടത്. വെളളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.  

'പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ രണ്ടു പേര്‍ രക്ഷപെടാന്‍ ശ്രമിച്ചു, ഇതേ തുടര്‍ന്നാണ് വെടിവെച്ചത്' ഈസ്റ്റ് ബെംഗളൂറു ഡിസിപി എസ് ഡി ശ്രാനപ പറഞ്ഞു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

ആഴ്ചകള്‍ക്ക് മുന്‍പ് ബെംഗളൂറു നഗരത്തിലെ രാമമൂര്‍ത്തി നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘം ബംഗ്ലാദേശില്‍ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. എന്നാല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഇവരുമായി തെറ്റി കേരളത്തിലേക്ക് കടന്നു. പിന്നാലെ പിന്തുടര്‍ന്ന് പിടികൂടിയ സംഘം ബെംഗളൂറുവിലെ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്റെ വിഡിയോ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. 

ബെംഗളൂറു പീഡനക്കേസ്: തെളിവെടുപ്പ് നടത്തുന്നതിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച് പ്രതികള്‍, വെടിവെച്ച് പിടികൂടി പൊലീസ്


ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ദൃശ്യങ്ങള്‍ സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ ഉള്ളവരെകുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആസാം പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂറുവിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തുകയും 5 പ്രതികളെ പിടികൂടുകയും ചെയ്തത്. ഇതില്‍ ഒരു സ്ത്രീയുമുണ്ട്. 

മനുഷ്യക്കടത്തു സംഘത്തിലെ കണ്ണികളായ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. ബലാത്സംഗ കുറ്റമടക്കം ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Keywords:  News, National, India, Bangalore, Crime, Molestation, Accused, Arrested, Investigates, Police, Hospital, Shoot, Bengaluru molestation case: 2 accused shot in leg ‘while trying to escape’, say police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia