Dead Body Found | കാണാതായ സ്വര്‍ണ വ്യാപാരിയുടെ മൃതദേഹം ജലാശയത്തില്‍ അഴുകിയ നിലയില്‍
പട്‌ന: (www.kvartha.com) കാണാതായ സ്വര്‍ണ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. ഹരിജി ഗുപ്ത എന്നയാളാണ് മരിച്ചത്. ബീഹാറിലെ അറായിലാണ് സംഭവം. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ജലാശയത്തില്‍ തള്ളി അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറഞ്ഞു.
ഇയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനായി ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി മുതല്‍ ഹരിജിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഭിഭാഷകനായിരുന്ന ഇദ്ദേഹം മൂന്ന് ജ്വല്ലറി കടകളുടെ ഉടമയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Patna, News, National, Dead Body, Found Dead, Missing, Police, Crime, Arrest, Arrested, Bihar: Dead Body Of Gold dealer found in Ara.