Nurse Killed | 'നഴ്സിനെ ഡോക്ടറുടെ നേതൃത്വത്തില്‍ ആശുപത്രി ജീവനക്കാര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി'; മൃതദേഹം ആംബുലന്‍സില്‍
Aug 13, 2023, 19:01 IST
പട്‌ന: (www.kvartha.com) ഡോക്ടറുടെ നേതൃത്വത്തില്‍ ആശുപത്രി ജീവനക്കാര്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപോര്‍ട്. 30 വയസുള്ള വിധവയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു കോംപൗണ്ടറെ അറസ്റ്റ് ചെയ്തു. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ സ്വകാര്യ നഴ്‌സിങ് ഹോമിലാണ് നടുക്കുന്ന സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
മോത്തിഹാരി എസ്പി പറയുന്നത്: നഴ്‌സിന്റെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഡോ. ജയ്പ്രകാശ് ദാസിനും മറ്റ് 5 പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു. ക്രൂരമായ പീഡനത്തിന് പിന്നാലെ ഡോക്ടറും സംഘവും ഒളിവില്‍ പോയിരിക്കുകയാണ്. കൊല്ലപ്പെട്ട നഴ്‌സിന് നാല് വയസുള്ള കുട്ടിയുണ്ട്.
സംഭവത്തിന് പിന്നാലെ മോത്തിഹാരിയിലെ നഴ്‌സിങ് ഹോം പൊലീസ് അടച്ചുപൂട്ടി. ഡോക്ടറും സംഘവും ചതിക്കുകയായിരുന്നെന്ന് യുവതിയുടെ മാതാവ് ആരോപിച്ചു. ഭര്‍ത്താവ് മരിച്ചശേഷം മകള്‍ എന്റെ കൂടെയാണ് താമസിക്കുന്നത്. ഞങ്ങളുടെ കഷ്ടപ്പാട് കണ്ട്, നഴ്‌സിങ് ഹോം നടത്തിപ്പുകാരായ ഡോ. ജയ്പ്രകാശും മന്റോഷ് കുമാറും അവിടേക്ക് ജോലിക്ക് വന്നോളാന്‍ പറഞ്ഞു. അങ്ങനെയാണ് മകളെ ക്ലിനികിലേക്ക് വിട്ടതെന്ന് മാതാവ് പറഞ്ഞു.
ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പിറ്റേ ദിവസം പോകുന്നില്ലെന്ന് മകള്‍ പറഞ്ഞു. വാശി പിടിച്ചപ്പോള്‍ ഞാന്‍ കാര്യം തിരക്കി. ഡോക്ടറും മറ്റു ജീവനക്കാരും ചേര്‍ന്ന് അവളെ ഉപദ്രവിക്കുന്നതായി വെളിപ്പെടുത്തി. പിന്നെ ജോലിക്ക് പോയില്ല. കുറെ ദിവസം മകളെ കാണാതിരുന്നതോടെ നഴ്‌സിങ് ഹോമില്‍നിന്ന് ജയ്പ്രകാശും മന്റോഷും വരികയും മാപ്പ് പറയുകയും ചെയ്തു. തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റമറ്റ തൊഴില്‍ സാഹചര്യവും മികച്ച വരുമാനവും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് എട്ടിന് നഴ്‌സിങ് ഹോമിലേക്ക് ജോലിക്ക് പോയ മകള്‍ തിരിച്ചുവന്നില്ല.
ഇതിനിടെ മകളുടെ ആരോഗ്യം മോശമായെന്നും അവളെ മുസഫര്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഡോക്ടര്‍ വിളിച്ച് അറിയിച്ചു. ഈ ആശുപത്രിയില്‍പോയി ഞങ്ങള്‍ അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടര്‍ന്ന്, ആശുപത്രി പരിസരമാകെ അരിച്ചുപെറുക്കി. അപ്പോഴാണ് ആംബുലന്‍സില്‍ മകളുടെ മൃതദേഹം കണ്ടെത്തിയതെന്ന് യുവതിയുടെ അമ്മ പരാതിയില്‍ പറഞ്ഞു.
പൊലീസ് കൊല്ലപ്പെട്ട നഴ്‌സിന്റെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പിടികൂടുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime, Crime-News, Bihar, Nurse, Molested, Murdered, Hospital Staff, Body Found, Ambulance, Bihar: Nurse molested and murdered by hospital staff; Body found in ambulance.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.