Headmasters Suspended | വിദ്യാര്‍ഥികളെ കൊണ്ട് പുസ്തക കെട്ടുകള്‍ ചുമപ്പിച്ചെന്ന സംഭവം; 2 സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

 


പട്‌ന: (www.kvartha.com) വിദ്യാര്‍ഥികളെ കൊണ്ട് പുസ്തക കെട്ടുകള്‍ ചുമപ്പിച്ചെന്ന സംഭവത്തില്‍ രണ്ട് സര്‍കാര്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. ബീഹാര്‍ സമസ്തിപൂര്‍ ജില്ലയിലാണ് ഹനുമാന്‍ നഗര്‍ മിഡില്‍ സ്‌കൂളിലെ സുചിത്ര രേഖ റായ്, നാരായണ്‍പൂര്‍ മിഡില്‍ സ്‌കൂളിലെ സുരേഷ് പസ്വാന്‍ എന്നിവരെയാണ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തത്.

തലയില്‍ പുസ്തക കെട്ടുകളുടെ ഭാരവും താങ്ങി വിദ്യാര്‍ഥികള്‍ ഒരു കിലോമീറ്ററോളം നടന്നതായാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. മൊഹിയുദ്ദിന്‍ നഗറിലുള്ള ബിആര്‍സി ഭവന്‍ മുതല്‍ സ്‌കൂള്‍ വരെയാണ് കുട്ടികള്‍ പുസ്തകം ചുമന്നതെന്നാണ് വിവരം.

Headmasters Suspended | വിദ്യാര്‍ഥികളെ കൊണ്ട് പുസ്തക കെട്ടുകള്‍ ചുമപ്പിച്ചെന്ന സംഭവം; 2 സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

പുസ്തകം കുട്ടികളെ കൊണ്ട് എത്തിച്ചാല്‍ മതിയെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞതായി ഒരു അധ്യാപിക ആരോപിച്ചു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് രണ്ടു സ്‌കൂളിലെയും പ്രധാനാധ്യാപകര്‍ക്കെതിരെ നടപടിയെടുത്തു.

Keywords: Patna, News, National, Crime, Teacher, Suspension, Students, Principal, Children, Bihar students forced to carry stacks of books on head from govt office to school, headmasters suspended.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia