Crime Investigation | ബിഷ്‌ണോയ് സംഘം ബാബ സിദ്ദിഖിയെ കൂടാതെ മറ്റൊരു രാഷ്ട്രീയ നേതാവിനെയും ലക്ഷ്യമിട്ടിരുന്നുവെന്ന് മുംബൈ ക്രൈംബ്രാഞ്ച്

 
Lawrence Bishnoi gang political plot Mumbai
Lawrence Bishnoi gang political plot Mumbai

Representational Image Generated by Meta AI

● ക്രൈംബ്രാഞ്ച് ഈ രണ്ടാമത്തെ ലക്ഷ്യമായിരുന്ന രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 
● പിടികൂടിയ പ്രതികളിൽ നിന്ന് അന്വേഷണത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു.  
● ശുഭം ലോങ്കർ എന്ന ക്രിമിനലാണ് സിദ്ദിഖിയുടെ കൊലപാതകത്തിന്റെ സൂത്രധാരൻ എന്നും പൊലീസ് പറയുന്നു.

 

 

മുംബൈ: (KVARTHA) കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ബാബ സിദ്ദിഖിയെ കൂടാതെ മറ്റൊരു രാഷ്ട്രീയ നേതാവിനെയും വധിക്കാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി മുംബൈ ക്രൈംബ്രാഞ്ച്. ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ വിവരം പുറത്തുവന്നത്. 

പിടികൂടിയ പ്രതിയിൽ നിന്നുള്ള ചോദ്യം ചെയ്യലിലാണ് വിവരം ലഭിച്ചത്. ഈ കുറ്റകൃത്യത്തിന് ക്രിമിനലായ ഗൗരവ് അപുനെ ഉൾപ്പെടെയുള്ള ഷൂട്ടർമാരെയായിരുന്നു ബിഷ്‌ണോയ് സംഘം ഏൽപ്പിച്ചത്. ഉജ്ജയിനിലെ മഹാകാലി ക്ഷേത്രം സന്ദർശിക്കാനെന്ന വ്യാജേന അപുനെ ജാർഖണ്ഡിലേക്ക് തോക്ക് പരിശീലനത്തിന് പോയിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

എന്നാൽ, ക്രൈംബ്രാഞ്ച് ഈ രണ്ടാമത്തെ ലക്ഷ്യമായിരുന്ന രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പിടിയിലായ പുണെയിലെ ശിവം കൊഹാദിന്റെ വസതിയിൽ നിന്ന് കണ്ടെടുത്ത 9.9 എം.എം പിസ്റ്റള്‍ ഈ രണ്ടാമത്തെ ലക്ഷ്യത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശുഭം ലോങ്കർ എന്ന ക്രിമിനലാണ് സിദ്ദിഖിയുടെ കൊലപാതകത്തിന്റെ സൂത്രധാരൻ എന്നും പൊലീസ് പറയുന്നു.

മറ്റു പ്രതികളായ രൂപേഷ് മൊഹോള്‍, കരണ്‍ സാല്‍വെ, ശിവം കൊഹാദ്, ഗൗരവ് അപുനെ, ആദിത്യ ഗുലങ്കർ, റഫീഖ് ശൈഖ് എന്നിവരെ ഷൂട്ടർമാരായി റിക്രൂട്ട് ചെയ്ത് ഝാർഖണ്ഡിലും ഖഡക്‌വാസ്‌ലയിലും പരിശീലനം നൽകിയതായി മോഹലും കൂട്ടാളികളും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 #LawrenceBishnoi #MumbaiCrime #BabSiddique #PoliticalTarget #CrimeInvestigation #Gangster

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia