ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; അക്രമത്തിന് പിന്നില്‍ ലഹരിമരുന്ന് സംഘമെന്ന് ആരോപണം

 



ആലപ്പുഴ: (www.kvartha.com 17.02.2022) ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യം കോട് സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോട് കൂടി ക്ഷേത്രോല്‍സവത്തോട് അനുബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. 

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; അക്രമത്തിന് പിന്നില്‍ ലഹരിമരുന്ന് സംഘമെന്ന് ആരോപണം

ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ശരത് ചന്ദ്രന്‍. സിപിഎം-ഡിവൈഎഫ്ഐ പിന്തുണയുള്ള ലഹരി മരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് പറഞ്ഞു. 

ജില്ലയില്‍ ലഹരി മാഫിയാ സംഘങ്ങള്‍ തുടര്‍ച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു. 

Keywords:  News, Kerala, State, Alappuzha, Killed, Crime, Police, Accused, BJP, RSS, DYFI, CPM, Allegation, BJP activist killed in Alappuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia