വിവാദങ്ങള്‍ക്കൊടുവില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് ബന്ധുവീട്ടില്‍നിന്നും
Apr 15, 2020, 16:17 IST
കണ്ണൂര്‍: (www.kvartha.com 15.04.2020) വിവാദങ്ങള്‍ക്കൊടുവില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റില്‍. ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലത്തായിയിലെ സ്‌കൂളില്‍ അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ഥിനിയെ ബാത് റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് കുനിയില്‍ പത്മരാജന്‍.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ 11 പേര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ബിജെപി നേതാവു കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കഴിഞ്ഞദിവസം യൂത്ത് ലീഗും എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ നേതാവിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചിരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

മാത്രമല്ല, ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ വാര്‍ഡില്‍ നടന്ന സംഭവമായിട്ടു കൂടി മന്ത്രി ഇടപെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ ഷൈലജ ടീച്ചര്‍ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ഡി ജി പിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി അറസ്റ്റിലാവുന്നത്.
പത്മരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ മാസം 17നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരിയിലും ഫെബ്രുവരിയിലുമായി മൂന്നു പ്രാവശ്യം അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണു വിദ്യാര്‍ഥിനിയുടെ മൊഴി.
അതിനിടെ അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി നിരാഹാര സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി.

Keywords: BJP leader arrested in Panoor molest Case, News, Politics, BJP, Leader, Arrested, Molestation, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.