ആലപ്പുഴയില്‍ ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു; ആക്രമണം പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെ
Dec 19, 2021, 09:27 IST
ആലപ്പുഴ: (www.kvartha.com 19.12.2021) ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു. ഒബിസി മോര്‍ച സംസ്ഥാന സെക്രടറി രഞ്ജിത്ത് ശ്രീനിവാസനാ(40)ണ് മരിച്ചത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
നേരത്തെ ഒബിസി മോര്‍ച ആലപ്പുഴ ജില്ല സെക്രടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. അടുത്തിടെ രൂപീകരിച്ച ഒബിസി സംസ്ഥാന കമിറ്റിയിലാണ് ഇദ്ദേഹം സെക്രടറിയായത്. നേരത്തെ ബിജെപിക്കായി നിയമസഭ തിരഞ്ഞെടുപ്പില്‍ രഞ്ജിത്ത് ശ്രീനിവാസന്‍ മത്സരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെ എസ് ഷാനും വെട്ടേറ്റ് മരിച്ചിരുന്നു. ഷാന്‍ സഞ്ചരിച്ച ബൈക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
അതിനിടെ, കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചു. ആലപ്പുഴയെ നടുക്കി 24 മണിക്കൂറിനുള്ളില്‍ രണ്ട് കൊലപാതകങ്ങളാണ് നടന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.