ഝാര്‍ഖണ്ഡില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി യുവനേതാവ് മരിച്ചു
Dec 10, 2021, 12:53 IST
റാഞ്ചി: (www.kvartha.com 10.12.2021) ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി യുവനേതാവ് മരിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച (ബിജെവൈഎം) ജില്ലാ ജനറല്‍ സെക്രടറി സൂരജ് കുമാര്‍ സിങ് (26) ആണ് മരിച്ചത്. ഝാര്‍ഖണ്ഡിലെ ടാറ്റ മെയിന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സൂരജ്.
ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങും വഴി ബാഗ്ബെര സ്റ്റേഷന് പരിധിയിലെ ഹര്ഹര്ഗുടില് വച്ച് പ്രതി സോനുവും സംഘവും ചേര്‍ന്ന് സൂരജ് കുമാര്‍ സിങിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സൂരജും സോനുവും ഭൂമിയെച്ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പെട്ടിരുന്നതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) എം തമിഴ് വാണന്‍ വ്യക്തമാക്കി.
സോനുവിനെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പെടെ മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബിജെവൈഎം ജില്ലാ ജനറല്‍ സെക്രടറിയായത് മുതല്‍ സൂരജ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: News, National, Crime, Death, Injured, BJP, Politics, Arrest, Arrested, Hospital, BJP youth leader suraj kumar singh died in Jharkhand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.