Dead Body | ഡെല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും ക്രൂരത: കിണറ്റില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കഷണങ്ങളാക്കിയ നിലയില്‍; കൊല്ലപ്പെട്ടത് 22കാരിയെന്ന് പൊലീസ്

 



ലക്‌നൗ: (www.kvartha.com) ഡെല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും വെട്ടിമുറിക്കപ്പെട്ട രീതിയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. അസംഗഢിലെ പശ്ചിം പട്ടി ഗ്രാമത്തിലെ കിണറ്റിലാണ് യുവതിയുടെ തലയില്ലാത്ത മൃതദേഹം കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്. തല ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ ആരാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് വിവരം. 

അഹ്റൗള പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു കിണറ്റില്‍ നിന്ന് 22 കാരിയായ യുവതിയുടെ തലയില്ലാത്ത ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തതായി അസംഗഡ് എസ്പി അനുരാഗ് ആര്യ പറഞ്ഞു. 
ആരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാകുന്നതിനായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പൊലീസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പെടെയുള്ള ഫോറന്‍സിക് സംഘം ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Dead Body | ഡെല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും ക്രൂരത: കിണറ്റില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കഷണങ്ങളാക്കിയ നിലയില്‍; കൊല്ലപ്പെട്ടത് 22കാരിയെന്ന് പൊലീസ്


യുവതിയുടെ ശരീരത്തിന്റെ കൈകളും കാലുകളും ശരീരഭാഗങ്ങളും ഗ്രാമവാസികളാണ് ആദ്യം കണ്ടത്, പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് എസ്പി വിശദീകരിച്ചു. കിണറ്റിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ശരീരഭാഗങ്ങള്‍ കണ്ടതെന്നും അനുരാഗ് ആര്യ പറഞ്ഞു. 

അതേസമയം, ഡെല്‍ഹിയില്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ഉപേക്ഷിച്ച വനപ്രദേശത്ത് പ്രതി അഫ്താബിനെയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ചില ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.  

Keywords:  News,National,India,Crime,Killed,Police,Local-News,Probe,Enquiry,Accused, Girl,Dead Body, Body of woman found in pieces in well in UP's Azamgarh, probe on
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia