Human Sacrifice | ഗ്രാമത്തിനെ നടുക്കി നരബലി; '10 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി'; 3 പേര്‍ അറസ്റ്റില്‍; മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്ന് പ്രീതിക്കായി ചെയ്തതാണെന്ന് പിടിയിലായവര്‍

 




ലക്‌നൗ: (www.kvartha.com) നാടിനെ നടുക്കി ഉത്തര്‍പ്രദേശിലെ പാര്‍സ ഗ്രാമത്തില്‍ നരബലി. പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി നരബലി നടത്തിയെന്ന കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 വയസുള്ള ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. 

ക്രൂരകൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് 10 വയസുള്ള ആണ്‍കുട്ടിയെ പ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. പാര്‍സ വിലേജിലെ കൃഷ്ണ വര്‍മ്മയുടെ മകനായ വിവേകിനെ വ്യാഴാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു. എന്നാല്‍ തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കഴുത്ത് മുറിച്ചുമാറ്റിയ നിലയിലായിരുന്നു കണ്ടെത്തുമ്പോള്‍ മൃതദേഹം ഉണ്ടായിരുന്നുത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 

മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസുള്ള മകനുണ്ടായിരുന്നു. ഒരുപാട് തവണ പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ അനൂപ് ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടിയെ നരബലി നടത്തുന്നത്. 

Human Sacrifice | ഗ്രാമത്തിനെ നടുക്കി നരബലി; '10 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി'; 3 പേര്‍ അറസ്റ്റില്‍; മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്ന് പ്രീതിക്കായി ചെയ്തതാണെന്ന് പിടിയിലായവര്‍


അനൂപിനൊപ്പം വിവേകിന്റെ അമ്മാവനും ചിന്താരമെന്ന പേരിലുള്ള മറ്റൊരാളും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ട്. മൂവരും ചേര്‍ന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതികളായ അനൂപ്, ചിന്താരം, വിവേകിന്റെ അമ്മാവന്‍ എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 

Keywords:  News, National, India, Lucknow, Uttar Pradesh, Crime, Killed, Police, Arrested, Local-News, Child, Accused, Boy, 10, Killed In UP 'Human Sacrifice' Ritual, 3 Arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia