Bribe | കൈക്കൂലി: എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജിലന്‍സ് പിടിയില്‍

 


കോട്ടയം: (www.kvartha.com) കൈക്കൂലി വാങ്ങിയെന്ന സംഭവത്തില്‍ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജിലന്‍സ് പിടിയില്‍. ചാലുകുന്ന് സ്‌കൂളിലെ ജോണ്‍ ടി തോമസാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പൊലീസ് പറയുന്നത്: കോട്ടയം സ്വദേശിയും മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ പരാതിയിലാണ് നടപടി. കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സര്‍വീസ് കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് അധ്യാപിക അപേക്ഷ നല്‍കിയിരുന്നു. താന്‍ ഇടപെട്ട് വേഗത്തില്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പരാതിക്കാരിയെ സമീപിച്ച ജോണ്‍ ടി തോമസ് ഓഫീസര്‍ക്ക് നല്‍കാന്‍ 10,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.

Bribe | കൈക്കൂലി: എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജിലന്‍സ് പിടിയില്‍

പിന്നാലെ അധ്യാപിക കോട്ടയം വിജിലന്‍സ് കിഴക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച (18.08.2023) രാവിലെ 11 മണിക്ക് സ്‌കൂളില്‍ വച്ച് പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങവേ ഹെഡ്മാസ്റ്ററെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. 

Keywords: Kottayam, News, Kerala, Crime, Bribe, Headmaster, Bribe, Teacher, Complaint, Bribe: Headmaster caught by vigilance.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia