Teacher Jailed | ഇന്‍ഡ്യയിലെ കൗമാരക്കാര്‍ക്ക് പണം നല്‍കി ബാലപീഡനത്തിന് പ്രേരിപ്പിച്ചതായി പരാതി; അനാഥാലയങ്ങളിലും എന്‍ജിഒകളിലും പ്രവര്‍ത്തിച്ച ബ്രിടീഷ് അധ്യാപകന് 12 വര്‍ഷം ജയില്‍ ശിക്ഷ
Aug 10, 2023, 08:55 IST
ലന്‍ഡന്‍: (www.kvartha.com) ഏഴ് വര്‍ഷം ഇന്‍ഡ്യയിലെ കൗമാരക്കാര്‍ക്ക് പണം നല്‍കി ബാലപീഡനത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ ബ്രിടീഷ് അധ്യാപകന് ജയില്‍ ശിക്ഷ. 2007 മുതല്‍ 2014 വരെ ഇന്‍ഡ്യയിലെ അനാഥാലയങ്ങളിലും എന്‍ജിഒകളിലും പ്രവര്‍ത്തിച്ച മാത്യു സ്മിതിനെയാണ് ബാലപീഡനങ്ങളുടെ പേരില്‍ യുകെയിലെ കോടതി 12 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.
ഇന്‍ഡ്യയിലുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് പണം നല്‍കി അവരെക്കൊണ്ട് കൊച്ചുകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ചിത്രങ്ങള്‍ വാങ്ങി സൂക്ഷിക്കുകയുമായിരുന്നു മാത്യു സ്മിതിന്റെ ശൈലിയെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ 2 പേരുടെ അകൗണ്ടുകളിലേക്ക് 65,398 പൗന്‍ഡ് (ഏകദേശം 70 ലക്ഷം രൂപ) ഇയാള്‍ കൈമാറിയതായും വ്യക്തമായി.
13 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കാന്‍ പ്രേരിപ്പിച്ചിരുന്ന ഇയാള്‍ ബാലപീഡനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഡാര്‍ക് വെബ് സൈറ്റുകളിലും ഇയാള്‍ സജീവമായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇന്‍ഡ്യയിലും പിന്നീട് നേപാളിലും അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം 2022-ല്‍ യുകെയിലേക്ക് മടങ്ങിയ ഇയാളെ ലന്‍ഡനിലെ സൗത്വാര്‍ക് ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്.
Keywords: News, World, World-News, Crime, Crime-News, British Teacher, Jailed, Prison, London, Indian Teens, Assault, Minor, Court, British teacher jailed for 12 years for paying Indian teens to assault boys under 13.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.