രഹന വധം: ഭര്‍ത്താവിന്റെ ആദ്യഭാര്യയുടെ ഡ്രൈവറും ബിസിനസ് പങ്കാളിയും അറസ്റ്റില്‍

 


ന്യൂഡല്‍ഹി: ബി.എസ്.പി എം.എല്‍.എ ഹാജി അലീം ചൗധരിയുടെ രണ്ടാം ഭാര്യ രഹനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹാജി അലീമിന്റെ ആദ്യഭാര്യയുടെ ഡ്രൈവറും ബിസിനസ് പങ്കാളിയുമാണ് അറസ്റ്റിലായത്. ആദ്യ ഭാര്യയുടെ രണ്ട് ആണ്മക്കളേയും പോലീസ് തിരയുന്നുണ്ട്. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായാണ് നിഗമനം. അറസ്റ്റ് ഭയന്ന് ഇരുവരും ഒളിവിലാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് അലീം ഹാജിയുടെ ഭാര്യ രഹനയെ കൊല്ലപ്പെട്ടനിലയില്‍ ഡല്‍ഹിയിലെ വസതിയില്‍ നിന്നും കണ്ടെത്തിയത്. അലീം ഹാജി ഹജ്ജിനായി സൗദി അറേബ്യയിലായിരിക്കുന്ന സമയത്തായിരുന്നു കൊലപാതകം.

കൊലപാതകത്തിനുപിന്നില്‍ അടുത്ത ബന്ധുക്കളാണെന്ന സംശയം പോലീസ് നേരത്തേ അറിയിച്ചിരുന്നു. മൃതദേഹം കാണപ്പെട്ട മുറിയില്‍ ഒഴിഞ്ഞ ചായക്കപ്പുകളും മൃതദേഹത്തിലേറ്റ മുറിപ്പാടുകളും സംശയത്തിന് ആക്കം കൂട്ടി.

മൃതദേഹത്തില്‍ നിന്നും രണ്ട് വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. കൂടാതെ പന്ത്രണ്ടോളം കത്തിക്കുത്തേറ്റതിന്റെ പാടുകളും മൃതദേഹത്തിലുണ്ടായി. മുറിയിലുണ്ടായിരുന്ന പഴങ്ങള്‍ സൂക്ഷിച്ചിരുന്ന പാത്രത്തില്‍ മൂര്‍ച്ചയേറിയ കത്തി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഈ കത്തി കൊലപാതകികള്‍ ഉപയോഗിച്ചിരുന്നില്ല.

കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അക്രമികള്‍ തോക്കും കത്തിയും ഒപ്പം കൊണ്ടുവരികയായിരുന്നു. ഈ കത്തിയാണ് കൊലയ്ക്ക് ഉപയോഗിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലീം ഹാജിയുടെ ആദ്യ ഭാര്യ സംശയത്തിന്റെ നിഴലിലായത്. കൊലപാതകത്തില്‍ ഭര്‍തൃസഹോദരനും പങ്കുണ്ടെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടില്ല.
രഹന വധം: ഭര്‍ത്താവിന്റെ ആദ്യഭാര്യയുടെ ഡ്രൈവറും ബിസിനസ് പങ്കാളിയും അറസ്റ്റില്‍

SUMMARY: New Delhi: Delhi police has arrested two people in connection with the murder of BSP MLA Haji Aleem Choudhary's wife on Sunday.

Keywords: BSP, Haji Aleem Choudhary, Murder case, Delhi Police, New Delhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia