'പെണ്മക്കളുടെ സുരക്ഷയെ തടസപ്പെടുത്തുന്നവര്‍ക്ക് അദ്ദേഹം ഒരു ചുറ്റികയാണെന്ന് തെളിയിക്കും'; ബലാത്സംഗ കേസിലെ പ്രതികളുടെ വീടുകള്‍ തകര്‍ത്തതിന് പിന്നാലെ പോസ്റ്ററുകള്‍; എല്ലാ അക്രമികളെയും കുഴിച്ചുമൂടുന്നത് വരെ 'അമ്മാവന്' ബുള്‍ഡോസര്‍ ഓടിച്ചുകൊണ്ടേയിരിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്
Mar 23, 2022, 09:58 IST
ഇന്‍ഡോര്‍: (www.kvartha.com 23.03.2022) സംസ്ഥാനത്തെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. റെയ്സന് ജില്ലയിലെ സില്‍വാനി തഹ്സിലിനെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ദുഷ്ടന്മാരെയും മണ്ണില്‍ കുഴിച്ചുമൂടുന്നത് വരെ അമ്മാവന് ബുള്‍ഡോസര്‍ നിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ 'മാമ' (അമ്മാവന്) എന്നാണ് മുഖ്യമന്ത്രി ചൗഹാന് അറിയപ്പെടുന്നത്.
ബുള്‍ഡോസറിന്റെ ചിത്രത്തിനൊപ്പം ചൗഹാന്റെ ചിത്രവും ചേര്‍ത്തിട്ട്, 'സഹോദരിമാരുടെയും പെണ്മക്കളുടെയും ആത്മാഭിമാനത്തിന് ക്ഷതമുണ്ടാക്കിയവര് ഇനി ബുള്‍ഡോസറുകളെ നേരിടും' എന്നെഴുതിയ പോസ്റ്ററുകള്‍ പുറത്ത് വിട്ടതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
'അമ്മാവന്' മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ നമ്മുടെ പെണ്മക്കളുടെ സുരക്ഷയെ തടസപ്പെടുത്തുന്നവര്‍ക്ക് ഒരു ചുറ്റികയാണെന്ന് തെളിയിക്കും- എന്നെഴുതിയ പോസ്റ്റര്‍ ഭോപാലിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.
ഷിയോപൂര്‍, ഷാഡോള്‍, സിയോനി ജില്ലകളില്‍ നടന്ന മൂന്ന് ബലാത്സംഗങ്ങളെ തുടര്‍ന്ന് ജില്ലാ ഭരണകൂടങ്ങള്‍ പ്രതികളുടെ വീടുകള്‍ നശിപ്പിച്ചതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മാര്ച് 18 ന് ഗോത്രവര്‍ഗ-മുസ്ലീം യുവാക്കള്‍ തമ്മിലുള്ള നിസാരമായ വഴക്ക് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയ ചാന്ദ്പൂര്‍ ഗ്രാമം മുഖ്യമന്ത്രി ചൗഹാന് ചൊവ്വാഴ്ച സന്ദര്‍ശിച്ചു. പൊലീസ് പറയുന്നതനുസരിച്ച്, മുസ്ലീം സമുദായത്തില്‍ പെട്ടവരുടെ രണ്ട് കടകളും മോടോര്‍ സൈകിളുകളും ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. ഇതിന് പ്രതികാരമായി നടത്തിയ വെടിവയ്പില്‍, രാജു ആദിവാസി എന്ന യുവാവ് കൊല്ലപ്പെടുകയും ഇരുഭാഗത്തുമുള്ള 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജില്ലാ ഭരണകൂടം രണ്ട് കൂട്ടര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. മുസ്ലീം സമുദായക്കാരനായ ഒരു പ്രതിയുടെ രണ്ട് 'അനധികൃത' കടകളും മറ്റൊരു വീടും പൊളിച്ചുനീക്കുകയും ചെയ്തു. മുസ്ലിംകള്ക്കെതിരെ പ്രാദേശിക ഗോത്രവര്‍ഗക്കാരെ തിരിച്ചത് ആര്‍എസ്എസിന്റെയും ബജ്റംഗ്ദളിന്റെയും അംഗങ്ങളാണെന്നും അവരാണ് സംഘര്‍ഷത്തിന് ആക്കംകൂട്ടിയതെന്നും ഗോണ്ട്വാന ഗാന്ത്ര പാര്‍ടിയിലെ ഗോത്രവര്‍ഗ നേതാക്കള്‍ പുറത്തുവിട്ട വീഡിയോയിലൂടെ ആരോപിച്ചു.
സംഭവം നടന്ന് ഏകദേശം നാല് ദിവസത്തിന് ശേഷമാണ് ഏറ്റുമുട്ടലുണ്ടായതെന്നും ഇവര്‍ ആരോപിക്കുന്നു. ഇവരുടെ പ്രസ്താവന കണക്കിലെടുത്ത്, സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് രാജ്യസഭാ സിറ്റിംഗ് എംപി ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.
മധ്യപ്രദേശില്‍ ഒന്നുകില്‍ കൊള്ളക്കാരോ അല്ലെങ്കില്‍ ശിവരാജോ ഉണ്ടായിരിക്കുമെന്ന് തീരുമാനിച്ചതാണ്, രണ്ടും പേരും ഒരേ സമയം നിലനില്‍ക്കില്ല. ചമ്പലില്‍ ഇപ്പോള്‍ കൂടുതല്‍ കൊള്ളക്കാരില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 'അത് കമല്‍നാഥിന്റെ കോണ്‍ഗ്രസ് സര്‍കാരാണെന്ന് കൊള്ളക്കാര്‍ കരുതരുത്. ഇത് അമ്മാവന്റെ സര്‍കാരാണ്, തെറ്റ് ചെയ്യുന്നവര്‍ രക്ഷപെടാമെന്ന് കരുതേണ്ട'- കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍കാരിനെ പരിഹസിച്ച് ചൗഹാന് പറഞ്ഞു.
കുറഞ്ഞത് 29 കേസുകളിലെങ്കിലും സ്ഥിരം കുറ്റവാളികള്‍ 'നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് ', മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരുടെ വസ്തുവകകള്‍ എന്നിവ പൊളിച്ചു നീക്കിയതായി സംസ്ഥാന സര്‍കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
ഇതിനുപുറമെ, ആറ് വ്യത്യസ്ത കേസുകളില്‍ അനധികൃതമായി കൈയേറിയ ഭൂമി ഒഴിപ്പിക്കുകയും ചിട്ടി ഫന്‍ഡ് തട്ടിപ്പ് നടത്തുന്നവര്‍, കവര്‍ച, മായം ചേര്‍കല്‍, റേഷന്‍ കരിഞ്ചന്ത, മണല്‍ ഖനനം എന്നിവ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.