Bullet Lady | ബുള്ളറ്റ് ബൈക്ക് യാത്രയിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രശസ്തയായ യുവതി മയക്കുമരുന്നുമായി എക്സൈസ് പിടിയിൽ

 
Bullet Lady Nikila arrested with drugs in Payyannur
Bullet Lady Nikila arrested with drugs in Payyannur

Photo: Arranged

● 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന നിഖിലയാണ് അറസ്റ്റിലായത്.
● മുൻപ് കഞ്ചാവ് കേസിലും നിഖില പിടിയിലായിട്ടുണ്ട്.
● നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

കണ്ണൂര്‍: (KVARTHA) ബുള്ളറ്റ് യാത്രയിലൂടെ പ്രശസ്തയായ യുവതി പയ്യന്നൂരിൽ മയക്കുമരുന്നുമായി പിടിയില്‍. കണ്ണൂർ സ്വദേശിയായ നിഖിലയാണ് എക്സൈസ് റെയ്ഡിൽ അറസ്റ്റിലായത്. ഇവരില്‍ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. 

മയക്കുമരുന്ന് വില്‍പനയെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്.

നേരത്തെ ഇവരുടെ വീട്ടില്‍ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.
ഇതിനു പിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസില്‍ അറസ്റ്റിലായത്. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില.

തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 

A woman known for her Bullet bike rides, Nikila, was arrested with methamphetamine by Excise in Payyannur. She was previously involved in a drug case.

#BulletLady #DrugArrest #ExciseRaid #Kozhikode #KeralaNews #DrugSale

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia