HC Order | '2 അനാഥാലയങ്ങള്‍ക്ക് ബര്‍ഗര്‍ നല്‍കൂ'; ബലാത്സംഗ കേസ് റദ്ദാക്കാന്‍ ഹൈകോടതിയുടെ നിബന്ധന; സംഭവം ഇങ്ങനെ
Oct 5, 2022, 12:02 IST
ന്യൂഡെല്‍ഹി: (www.kvartha.com) അനാഥരായ കുട്ടികള്‍ക്ക് ബര്‍ഗര്‍ നല്‍കണമെന്ന വ്യവസ്ഥയില്‍, ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ യുവാവിന് ഇളവ് നല്കി ഡെല്‍ഹി ഹൈകോടതി. ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. തലസ്ഥാനത്തെ രണ്ട് അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് നൂറ് ബര്‍ഗര്‍ വീതം നല്കാന് യുവാവിനോട് കോടതി ആവശ്യപ്പെട്ടു. ഈ കേസില്‍ യുവാവും പരാതിക്കാരിയും ഒത്തുതീര്‍പ്പിലെത്തി കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു.
കേസ് ഇങ്ങനെ:
പരാതിക്കാരിയായ യുവതി 2020ല്‍ പൊലീസില്‍ യുവാവിനെതിരെ ബലാത്സംഗക്കേസ് ഫയല്‍ ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നല്കി യുവാവ് തന്നെ ബലാത്സംഗം ചെയ്തെന്നും ഇപ്പോള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയാണെന്നും യുവതി ആരോപിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം യുവാവും പരാതിക്കാരിയായ യുവതിയും ധാരണയിലെത്തി വിവാഹിതരായി. എന്നാല്‍ പിന്നീട് ദിവസേനയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ പരസ്പര സമ്മതത്തോടെ കേസ് അവസാനിപ്പിക്കാന്‍ ഇരുവരും ധാരണയായി. കരാര്‍ പ്രകാരം യുവാവ് നാലര ലക്ഷം രൂപ യുവതിക്ക് നല്കി.
ഒത്തുതീര്‍പ്പ് കോടതിയില്‍:
ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പ് അംഗീകരിച്ച് ജസ്റ്റിസ് ജസ്മീത് സിംഗ് ബലാത്സംഗ കേസ് റദ്ദാക്കുകയായിരുന്നു. പരാതിക്കാരിയായ യുവതിയും കുറ്റാരോപിതനായ യുവാവും നേരത്തെ വിവാഹിതരായിട്ടുണ്ടെന്നും അതിനാല്‍ വൈവാഹിക തര്‍ക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയും പരാതിക്കാരനും ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ വിചാരണ തുടരാന്‍ ന്യായമില്ലെന്നും കോടതി വ്യക്തമാക്കി.
യാതൊരു സമ്മര്‍ദവുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് പരാതിക്കാരിയായ യുവതിയും പറഞ്ഞതായി കോടതി നിരീക്ഷിച്ചു. 2020ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസ് കാരണം പൊലീസിന്റെ മാത്രമല്ല കോടതിയുടെ വിലപ്പെട്ട സമയവും പാഴായെന്നും അത് മറ്റ് പ്രധാന കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതികള്‍ സാമൂഹ്യസേവനം ചെയ്യേണ്ടതുണ്ടെന്നും യുവാവ് നോയിഡയിലെയും മയൂര്‍ വിഹാറിലെയും ബര്‍ഗര്‍ റസ്റ്റോറന്റുകളുടെ നടത്തിപ്പുകാരനായതിനാല് രണ്ട് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള 100 ബര്‍ഗറുകള്‍ വിതരണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

Keywords: Latest-News, National, Top-Headlines, Verdict, High-Court, Court Order, Fine, Food, FIR, Molestation, Crime, Delhi High Court, Burgers for 2 orphanages: Delhi High Court's condition for quashing FIR.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.