Burglary | വീട്ടുകാര്‍ ടൂറില്‍; പൂട്ടിയിട്ട വീട്ടില്‍ കവര്‍ച; സ്വര്‍ണാഭരങ്ങളും പണവും നഷ്ടപ്പെട്ടു
Sep 11, 2022, 20:59 IST
കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ വീണ്ടും വന്‍കവര്‍ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു. വീട് പൂട്ടി കുടുംബാംഗങ്ങള്‍ ടൂറിന് പോയ സമയത്താണ് കവര്‍ച നടന്നത്. പരിയാരം ഹനുമാരമ്പലം റോഡില്‍ തോമക്കുളത്തിന് സമീപത്തെ സാജിദ മന്‍സിലില്‍ സഫൂറയുടെ (54) വീട്ടിലാണ് കവര്‍ച നടന്നത്.
ശനിയാഴ്ച വൈകുന്നേരം അടുത്ത വീട്ടിലെ കുട്ടികളാണ്, വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അന്വേഷിച്ചപ്പോള്‍ കുളിമുറിയുടെ വാതില്‍ തകര്‍ത്തതായി കണ്ടത്. മുറികളിലെ എല്ലാ വാതിലുകളും തുറന്ന മോഷ്ടാക്കള്‍ വീട് മുഴുവന്‍ വാരിവലിച്ചിട്ടിരുന്നു.
സഫൂറയുടെയും മകളുടെയും സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ച പണവുമാണ് മോഷ്ടിക്കപ്പെട്ടത്. പരിയാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
< !- START disable copy paste -->

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Kerala, Kannur, Top-Headlines, Robbery, Theft, Crime, Police, Investigates, Burglary in locked house; Gold and money lost.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.