കൊടുങ്ങല്ലൂര്‍: സ്വത്ത് തര്‍ക്കം ചര്‍ച്ച ചെയ്ത് തീര്‍ക്കുന്നതിനിടെ അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. ബാബുവിനെ പൊലീസ് കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെകിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ ശാന്തിപുരം കല്ലട റസിഡന്‍സിയിലാണ് സംഭവം പ്രീതിയാണ്ബാബുവിന്റെ ഭാര്യ. മക്കള്‍ അജു, രേഷ്മ
സംഭവസ്ഥലത്തുനിന്ന് മറ്റൊരു സഹോദരന്‍ ഓടി രക്ഷപെട്ടു. കൊടുങ്ങല്ലൂര്‍ ഏറിയാട് മുക്കം പറമ്പില്‍ കൃഷ്ണന്റെ മകന്‍ ടി.കെ. ബാബുവാണ് മരിച്ചത്. ഇളയ സഹോദരന്‍ രഘുനാഥനാണ് തോക്കെടുത്ത് വെടിവച്ചത്. മറ്റൊരു സഹോദരനായ കാര്‍ത്തികേയനെയും വെടിവയ്ക്കാന്‍ ശ്രമിച്ചു. അയാള്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് ഒരു കൂസലുമില്ലാതെ ഹോട്ടലില്‍ നിന്ന് ഇറങ്ങി പോയി. മൂവരും വ്യവസായികളാണ്.
ഇവര്‍ നേരത്തെ നടത്തിയിരുന്ന ലുലു കാര്‍ഗോസ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കം ഹഹോട്ടലില്‍ മുറിയെടുത്തിരുന്ന് പറഞ്ഞു തീര്‍ക്കുകയായിരുന്നു ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ബസ് ഉടമയാണ് മരിച്ച ബാബു. ബാബു വന്ന ഉടനെ രഘുനാഥ് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
key words: Killed, Crime, Kerala, bus owner, killed by brother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.