Found Dead | യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്‍ഡ്യന്‍ കുടുംബം മരിച്ചനിലയില്‍; അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

 


കാലിഫോര്‍ണിയ: (www.kvartha.com) യുഎസിലെ കാലിഫോര്‍നിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്‍ഡ്യന്‍ വംശജരായ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്ലീന്‍ കൗര്‍ (27), മകള്‍ അരൂഹി ദേരി (8 മാസം), ബന്ധു അമന്‍ദീപ് സിങ് (39) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇവരെ കാണാതായത്.

ഇന്‍ഡ്യാന റോഡിനും ഹച്ചിന്‍സണ്‍ റോഡിനും സമീപത്തുള്ള തോട്ടത്തിലായിരുന്നു മൃതദേഹങ്ങള്‍. തോട്ടത്തിലെ ജോലിക്കാരനാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടെതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

Found Dead | യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്‍ഡ്യന്‍ കുടുംബം മരിച്ചനിലയില്‍; അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

വടക്കന്‍ കാലിഫോര്‍നിയയിലെ മെഴ്സഡ് കൗന്‍ഡിയില്‍ ട്രകിങ് കംപനിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.നജസ്ദീപിനേയും അമന്‍ദീപിനേയും പിന്നാലെ അമ്മയേയും മകളെയും കൈകള്‍ കെട്ടിയ നിലയില്‍ കംപനിയുടെ കെട്ടിടത്തില്‍ നിന്ന് പുറത്ത് കൊണ്ടുവന്ന ശേഷം ട്രകില്‍ കയറ്റി. തുടര്‍ന്ന് ട്രക് ഓടിച്ചുപോകുന്നതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

Keywords: News, America, Kidnap, Crime, Found Dead, Killed, Death, Missing, Police, Family, California: Kidnapped Sikh family, including 8-month-old baby, found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia