ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസ്; ബിജെപി മുന്‍ പ്രാദേശിക നേതാവ് ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍

 


പാലക്കാട്: (www.kvartha.com 07.10.2021) ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ ബിജെപി മുന്‍ പ്രാദേശിക നേതാവ് ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍. യുവമോര്‍ച മുന്‍ കുന്നംകുളം മുന്‍സിപല്‍ സെക്രടറി സജീഷ്, കൂട്ടാളി ദീപു, രാജി എന്നിവരാണ് പിടിയിലായത്. ഷാലിമാര്‍-തിരുവനന്തപുരം എക്സ്പ്രസില്‍ വിശാഖ പട്ടണത്ത് നിന്നും തൃശൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു.  

എക്സൈസ് സംഘവും, ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. നാല് കിലോ 800 ഗ്രാം കഞ്ചാവാണ് കടത്തിയത്. മൂന്നുപേര്‍ക്ക് എതിരെയും കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു.  

ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസ്; ബിജെപി മുന്‍ പ്രാദേശിക നേതാവ് ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍

Keywords: Palakkad, News, Kerala, Arrest, Arrested, Crime, Police, Police Station, Cannabis smuggling case on train; 3 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia