Arrest | വാഹനത്തിൽ ജിപിഎസ് സംവിധാനമുള്ള കാര്യം അറിഞ്ഞില്ല; കാർ കവർച്ച ചെയ്ത മൂന്നംഗ സംഘം കുടുങ്ങി 

 
Car Thieves Caught in Kannur with GPS Tracking
Car Thieves Caught in Kannur with GPS Tracking

Photo: Arranged

● പാനൂരിൽ നിന്ന് കവർച്ച ചെയ്ത കാർ തൃശൂർ ചാവക്കാട് വച്ച് പിടികൂടി.
● തൃശൂർ സ്വദേശികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
● സുഹൃത്തുമായുള്ള സാമ്പത്തിക തർക്കമാണ് കവർച്ചയ്ക്ക് കാരണം.

കണ്ണൂർ: (KVARTHA) പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർച്ച ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. തൃശൂർ സ്വദേശികളായ മൂന്നംഗ സംഘത്തെ പൊലീസ് സാഹസികമായി പിന്തുടർന്ന് ചാവക്കാട് നിന്നും പിടികൂടി. ഇസ്മയിൽ, ഷാഹിദ്, കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

കിഴക്കെ ചമ്പാട് കുറിച്ചിക്കരയിലെ ഫ്രൂട്സ് കടക്ക് സമീപത്തായി നിർത്തിയിട്ട കെ.എൽ 58 എ.ജി 7707 നമ്പർ സ്വിഫ്റ്റ് കാറാണ് ചൊവ്വാഴ്ച പുലർച്ചെ മോഷണം പോയത്. കുറിച്ചിക്കരയിൽ താമസിക്കുന്ന മിദ് ലാജിൻ്റെതായിരുന്നു കാർ. പാനൂർ സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ജി.പി.എസ് സംവിധാനത്തിൻ്റെ സഹായത്തോടെ കാറിൻ്റെ സഞ്ചാരപഥം കണ്ടെത്തി പിന്തുടരുകയായിരുന്നു. ഒടുവിൽ തൃശൂർ ചാവക്കാട് റോഡിൽ വച്ച് കാറിനെ കണ്ടെത്തുകയും, പ്രതികളെ പിടികൂടുകയുമായിരുന്നു. 

പരാതിക്കാരനായ മിദ്‌ലാജിന് സുഹൃത്തുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്ന് സുഹൃത്ത് ക്വട്ടേഷൻ നൽകിയതനുസരിച്ചാണ് പ്രതികൾ തൃശൂരിൽ നിന്നെത്തി കാർ കവർന്ന് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാറിൽ ജിപിഎസ് സംവിധാനമുള്ള കാര്യം പ്രതികൾ അറിഞ്ഞിരുന്നില്ല. ഇതാണ് പിടിയിലാകാൻ കാരണമായത്.

പാനൂർ പ്രിൻസിപ്പൽ എസ്ഐ പി.ജി രാംജിത്ത്, എസ്.ഐ രാജീവൻ ഒതയോത്ത്, എസ്.സി.പി.ഒ ശ്രീജിത്ത് കോടിയേരി, സി പി ഒ കെ. വിപിൻ, സജേഷ്  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
 

#cartheft #kannur #keralapolice #arrest #gps #crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia