Job Scam | ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി; ലീഗ് നേതാവിനെതിരെ കേസ്‌ 

 
Abdul Wahab Job Scam Case Kollam
Abdul Wahab Job Scam Case Kollam

Representational Image Generated by Meta AI

● ‘കെഎംഎംഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് 24 ലക്ഷം തട്ടിയെടുത്തു’.
● പണം കൈപ്പറ്റുന്ന ദൃശ്യങ്ങൾ പരാതിക്കാരൻ പുറത്തുവിട്ടു.
● ‘ലീഗിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്തി’.
● ഇരയായ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും പരാതി.

കൊല്ലം: (KVARTHA) ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്. മുസ്ലിം ലീഗ് മുൻ ദേശീയ കൗൺസിൽ അംഗം അബ്ദുൽ വഹാബിനെതിരെയാണ് കേസ്. കെഎംഎംഎല്ലിൽ (Kerala Minerals and Metals Limited) ജോലി വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തതായി ചവറ സ്വദേശി താജുദ്ദീൻ ആണ് പരാതി നൽകിയത്. അബ്ദുൾ വഹാബ് പണം കൈപ്പറ്റുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പരാതിക്കാരൻ പുറത്തുവിട്ടു.

ഈ സംഭവത്തിൽ അബ്ദുൽ വഹാബിനെതിരെ ചവറ പോലീസ് ആണ് കേസ് എടുത്തത്. പന്മന വടക്കുംതല സ്വദേശി താജുദ്ദീനാണ് പണം നഷ്ടമായത്. കെഎംഎംഎല്ലിൽ ഇല്ലാത്ത തസ്തികയുടെ പേരിലാണ് അബ്ദുൽ വഹാബ് പണം വാങ്ങിയതെന്നും  ലീഗിലെ ഉന്നത നേതാക്കളുമായുള്ള ബന്ധങ്ങളാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചതതെന്നുമാണ് പരാതിയിൽ പറയുന്നത്. കുഞ്ഞാലികുട്ടിയുടെയും ഇബ്രാഹിം കുഞ്ഞിൻ്റെയും ആളുകൾ ഇപ്പോഴും കമ്പനിയിൽ ഉണ്ടെന്ന് വഹാബ് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പലപ്പോഴായി അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ടുമാണ് നൽകിയത്. പറഞ്ഞ സമയത്ത് ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ താജുദ്ദീനെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. ഈ കേസിൽ അബ്ദുൾ വഹാബിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A case has been filed against former Muslim League leader Abdul Wahab for allegedly extorting 24 lakh rupees by promising a job at KEMML and threatening the victim when the job did not materialize.

#JobScam, #Cheating, #AbdulWahab, #KEMML, #KollamNews, #KeralaNews

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia