Arrested | തളിപറമ്പില്‍ വ്യാജ സ്വര്‍ണം പണയം വച്ച് 72 ലക്ഷം തട്ടിയെന്ന കേസ്; യുവാവ് അറസ്റ്റില്‍

 


തളിപറമ്പ്: (www.kvartha.com) തളിപറമ്പിലെ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വച്ച് മുക്കാല്‍ കോടിയോളം തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ പഞ്ചായത് പരിധിയില്‍പെട്ട ജാഫറിനെയാണ് തളിപ്പറമ്പ് എസ് ഐദിനേശന്‍ കൊതേരിയും സംഘവും അറസ്റ്റ് ചെയ്തത്. ജാഫറും പത്തോളം വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് രണ്ട് കിലോ, 73.9 ഗ്രാം സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വച്ച് 72.70 ലക്ഷം രൂപ വായ്പയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ലോകറ്റുകളില്‍ സ്വര്‍ണം പൂശി പണയം വച്ച് കുറ്റാരോപിതര്‍ ബാങ്ക് അധികൃതരെ കബളിപ്പിച്ചുവെന്നാണ് പരാതി.വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ ജാഫറിനെസഹായിച്ച ആറ് സ്ത്രീകള്‍ ഉള്‍പെടെ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലാണ് പ്രതികള്‍ പൊതുമേഖലാബാങ്കില്‍ വച്ച് പണയം വെച്ചു പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Arrested | തളിപറമ്പില്‍ വ്യാജ സ്വര്‍ണം പണയം വച്ച് 72 ലക്ഷം തട്ടിയെന്ന കേസ്; യുവാവ് അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തളിപറമ്പില്‍ നടക്കുന്ന രണ്ടാമത്തെ വ്യാജ സ്വര്‍ണ പണയതട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് സ്വര്‍ണം പൂശിയ ഈയ്യത്തിന്റെ ആഭരണങ്ങള്‍ നല്‍കി 72.70 ലക്ഷം തട്ടിയ കേസിലെ പ്രതികള്‍ക്കെതിരെ കേസെടുത്തത്. ആറുസ്ത്രീകള്‍ അടങ്ങിയ പത്തുപേരാണ് കുറ്റാരോപിതര്‍.

സ്ത്രീകള്‍ മുഖാന്തിരം സ്വര്‍ണം പണയം വച്ചതിനാല്‍ തുടക്കത്തില്‍ ബാങ്ക് അധികൃതര്‍ സംശയിച്ചിരുന്നില്ല. 2020 നവംബര്‍ 25 മുതല്‍ മാറിമാറി വന്നാണ് സ്ത്രീകള്‍ വ്യാജ സ്വര്‍ണം പണയം വച്ചത്. പിടിക്കപ്പെടില്ലെന്ന് ഉറപ്പായതോടെ ഇവര്‍ കൂടുതല്‍ പൂശിയ സ്വര്‍ണം പണയം വയ്ക്കുകയായിരുന്നു. ഇവര്‍ ഈ സ്വര്‍ണം തിരിച്ചെടുക്കാതെയായപ്പോള്‍ കാലവാധി കഴിഞ്ഞ സ്വര്‍ണം ലേലത്തില്‍ വയ്ക്കാനായി ആഭരണങ്ങള്‍ മുറിച്ചു നോക്കിയപ്പോഴാണ് കുറ്റാരോപിതര്‍ വച്ചത് വ്യാജ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്.

Keywords: News, Kerala, Arrest, Arrested, Crime, Fraud, Police, Case, Case of 72 lakhs stolen by pawning fake gold; One arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia