കശുവണ്ടി ഫാക്ടറിയില്‍ നിന്ന് വ്യാജനോടുകള്‍ പിടിച്ചെടുത്ത കേസ്; യുവതി അറസ്റ്റില്‍
Apr 29, 2021, 12:18 IST
മാര്‍ത്താണ്ഡം: (www.kvartha.com 29.04.2021) അരുമനക്ക് സമീപം കശുവണ്ടി ഫാക്ടറിയില്‍ നിന്ന് വ്യാജനോടുകള്‍ പിടിച്ചെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പളുകല്‍ കൊടവിളാകം സ്വദേശി സിന്ധു(34) ആണ് അറസ്റ്റിലായത്. 52,61,000 രൂപയുടെ കള്ളനോടുകളാണ് സിന്ധുവിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തത്.
സിനിമ ഷൂടിങിന് ഉപയോഗിക്കുന്നതാണെന്നാണ് ഈ നോടുകളെന്നാണ് സിന്ധു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ നോട്ടുകള്‍ ഉപയോഗിച്ച് ഇവര്‍ പലരില്‍ നിന്നും വായ്പ തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം.
Keywords: News, Kerala, Woman, Arrest, Arrested, Police, Case, Crime, Case of seizure of counterfeit notes; Woman arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.