Allegation | വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്: ബ്രാഞ്ച് സെക്രട്ടറിമാരെ അംഗ്വത്തിൽ നിന്ന് തന്നെ പുറത്താക്കി സിപിഎം; ഒരാൾ അറസ്റ്റിൽ, മറ്റൊരാൾ ഒളിവിൽ

 
Case of Student Assault: CPM Branch Secretaries Expelled
Case of Student Assault: CPM Branch Secretaries Expelled

Photo: Arranged

● ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ഇരുവരെയും സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്. 
● പരാതികളിൽ തളിപ്പറമ്പ് പൊലീസ്  കേസെടുത്തിട്ടുണ്ട്
● കുട്ടികളുടെ സുഹൃത്തുക്കള്‍ നടത്തിയ നീക്കത്തിലാണ് ഒരാൾ അറസ്റ്റിലായത്

കണ്ണൂർ: (KVARTHA) സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ മണ്ഡലമായ തളിപ്പറമ്പിൽ ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെയുള്ള ലൈംഗിക ആരോപണം സിപിഎമ്മിനെ വെട്ടിലാക്കി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ്  കേസെടുത്തിട്ടുണ്ട്.

മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനും മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷിനുമെതിരെയാണ് കേസെടുത്തത്. ഇതിൽ രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി അനീഷ് ഒളിവിലാണ്. ഇരകളായ കുട്ടികളുടെ സുഹൃത്തുക്കള്‍ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് രമേശന്‍ അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം വിദ്യാര്‍ത്ഥിയെ രമേശന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. 

'അവശനായ വിദ്യാര്‍ത്ഥി കൂട്ടുകാരായ ചിലരോട് വിവരം പറഞ്ഞു. അപ്പോഴാണ് അവരില്‍ ചിലരും രമേശന്റെ പീഡനത്തിന് ഇരയായിരുന്നെന്ന് വെളിപ്പെടുത്തിയത്. കുട്ടികള്‍ രമേശനെ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെക്കൊണ്ട് രമേശനെ ഫോണില്‍ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. കുട്ടികളൊരുക്കിയ കെണി മനസിലാകാതെ രമേശന്‍ തന്റെ കൂട്ടുകാരന്‍ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെ ഫോണില്‍ വിളിച്ച് സ്ഥലത്തെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ രമേശനെ കുട്ടികള്‍ പിടികൂടി രക്ഷിതാക്കളെ അറിയിച്ചു. 

ഈ സമയം ഇതൊന്നുമറിയാതെ രമേശന്റെ നിര്‍ദേശാനുസരണം സ്ഥലത്തെത്തിയ അനീഷ് അപകടം മനസിലാക്കി കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ രക്ഷിതാക്കളും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് രമേശനെ പൊലീസില്‍ ഏല്‍പ്പിച്ചു. തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് രമേശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി', പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

രമേശനും അനീഷും ചേര്‍ന്ന് ഈ മാസം 24ന് ഒഴിഞ്ഞ കെട്ടിടത്തില്‍ വച്ച് വേറൊരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായും പരാതിയുണ്ട്. രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 17 കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ രമേശനെതിരെയും, മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രമേശനും അനീഷിനുമെതിരെയുമാണ് കേസുകള്‍. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും സിപിഎം ബ്രാഞ്ച്  സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്. 

സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സിപിഎം നാട്ടില്‍ ഫ്ലക്‌സ് ബോര്‍ഡ്  സ്ഥാപിച്ചിട്ടുണ്ട്. ഇരയായ കുട്ടികളുടെ വീട്ടുകാരെല്ലാം സജീവ സിപിഎം പ്രവർത്തകരാണ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന വിധം പെരുമാറിയതിന് മുയ്യം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലമായ തളിപ്പറമ്പിൽ നടന്ന സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

#StudentAbuse #CPM #Kannur #PoliticalScandal #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia